ഏറെക്കാലമായി കാത്തിരിക്കുന്ന ആലപ്പുഴ ബൈപാസ് 28ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിനു സമര്‍പ്പിക്കും. ഉദ്‌ഘാടനത്തിനെത്താന്‍ താല്‍പര്യമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.
6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമാണ്. ബീച്ചിനു മുകളിലൂടെയുള്ള ആദ്യ മേല്‍പ്പാലമെന്നതു പ്രത്യേകതയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 172 കോടി രൂപ വീതം ചെലവിടുന്ന വിധത്തില്‍ 344 കോടി രൂപയാണു പദ്ധതിയുടെ അടങ്കല്‍. ഇതു കൂടാതെ 25 കോടി കൂടി സംസ്ഥാനം ചെലവിട്ടു.
ആലപ്പുഴ ബൈപാസ് തുറക്കുന്നതോടെ കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി നാല് വന്‍ പാലങ്ങളാണു ഗതാഗതയോഗ്യമാകുന്നത്. പാലാരിവട്ടം പാലം മേയില്‍ തുറക്കും. അതോടെ മൂന്ന് ജില്ലകളിലായി 150 കിലോമീറ്ററിനുള്ളില്‍ അഞ്ച് വലിയ പാലങ്ങളാകുമെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.