• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ആലപ്പുഴ ബൈപ്പാസ്‌: പരസ്‌പരം അഭിനന്ദിച്ച്‌ കേന്ദ്രവും സംസ്ഥാനവും

ബൈപ്പാസ്‌ ഉദ്‌ഘാടന വേദിയില്‍ പരസ്‌പരം അഭിനന്ദിച്ച്‌ കേന്ദ്രവും സംസ്ഥാനവും. ബൈപാസ്‌ യാഥാര്‍ഥ്യമായത്‌ സംസ്ഥാനത്തിന്റെ സഹകരണം കൊണ്ടാണെന്ന്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞപ്പോള്‍ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ നിതിന്‍ ഗഡ്‌കരിയുടെ പങ്ക്‌ പ്രശംസനീയമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്‌.

നിതിന്‍ ഗഡ്‌കരിയും മുഖ്യമന്ത്രിയും ചേര്‍ന്നാണ്‌ ബൈപാസ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. 373 കോടി രൂപ ചെലവിട്ട്‌ നിര്‍മിച്ച ബൈപ്പാസ്‌ കേരളത്തിലെ ഏറ്റവും നീളംകൂടിയ എലവേറ്റഡ്‌ ഹൈവേ കൂടിയാണ്‌. ഔദേ്യാഗിക ഉദ്‌ഘാടനത്തിനുശേഷം മന്ത്രി ജി.സുധാകരന്‍ ബൈപാസിലൂടെ ആദ്യ യാത്ര നടത്തി.

Top