തിരഞ്ഞെടുപ്പിനിടെ നാട്ടില്‍ ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന ജാഗ്രത വേണമെന്ന് പോലീസിനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു വിവരങ്ങള്‍ പോലീസ് വിശദീകരിക്കുന്നുണ്ട്. നാടിനെ നാണം കെടുത്തുന്ന അക്രമസംഭവങ്ങള്‍ നടത്തരുതെന്നാണു നിര്‍ദേശം.
അക്രമ സംഭവം ഉണ്ടായ സ്ഥലം എല്ലാ തിരഞ്ഞെടുപ്പിലും സ്ഥിരം 'നോട്ടപ്പുള്ളി'യാകും. പിന്നീട് എല്ലാ തിരഞ്ഞെടുപ്പുകളിലും പ്രദേശം ജാഗ്രതയിലാകും. ഇക്കുറി പോലീസ് സ്‌റ്റേഷന്‍ മുതല്‍ ജില്ലാതലം വരെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം പോലീസ് വിളിക്കുന്നുണ്ട്. റവന്യു അധികൃതരും യോഗം വിളിക്കുന്നുണ്ട്.
പോലീസ് റജിസ്റ്റര്‍ ചെയ്യുന്ന ഓരോ കേസും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സൈറ്റിലേക്ക് അപ് ലോഡാകും. ഈ സാഹചര്യം ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ക്കാണു നിര്‍ദേശം.