കൊച്ചിയിലെ ഹോട്ടലുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.
ഹോംസ്റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കുന്ന സര്‍ക്കുലര്‍ പോലീസ് പുറത്തു വിട്ടു. ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്നവരെ സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ഇമെയില്‍ വഴി എന്നും രാവിലെ 9 മണിക്ക് മുമ്പായി അയച്ചു തരണമെന്ന് പോലീസ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. മാത്രമല്ല റിപ്പോര്‍ട്ട് നല്‍കാത്ത ഹോട്ടലുകളിലും ഹോംസ്റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരരുടെ അടുത്തലക്ഷ്യം കേരളമായിരിക്കാമെന്ന തരത്തില്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു തന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
ശ്രീലങ്കയിലെ സ്ഫോടനപരമ്പരയില്‍ ഉള്‍പ്പെട്ടവര്‍ കേരളവും തമിഴ്നാടും സന്ദര്‍ശിച്ചിരുന്നു, ഭീകരര്‍ക്ക് ഇന്ത്യയില്‍നിന്ന് എന്തെങ്കിലും സഹായമുണ്ടായിരുന്നോ എന്നത് എന്‍.ഐ.എ. അന്വേഷിക്കുന്നുണ്ട്.