ടൊറെന്റോ: ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായി ടൊറന്റോ മലയാളി സംഗമം നേതാവ് അലക്സാണ്ടര്‍ പി. അലക്സാണ്ടര്‍ മത്സരിക്കുന്നു. ടൊറേന്റോ മലയാളി സംഗമം ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായ അലക്സാണ്ടര്‍ കാനഡയിലെ അറിയപ്പെടുന്ന ബിസിനസുകാരനും സംഘടകനുമാണ്.
ടൊറേന്റോ മലയാളി സംഗമത്തിന്റ്‌റെ ജോയിന്റ് സെക്രട്ടറിയും കമ്മിറ്റി അംഗവുമായിരുന്ന അലക്സാണ്ടര്‍ കഴിഞ്ഞ തവണ ടൊറെന്റോയില്‍ നടന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന ഫിലിം ഫെസ്‌റിവലിന്റ്‌റെ മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്നു.
അലക്സാണ്ടറിന്റെ സ്ഥാനാര്‍ത്ഥിത്വം ടൊറാന്റോ മലയാളി സമാജത്തിനു മാത്രമല്ല കാനഡയിലെ മുഴുവന്‍ മലയാളികളുടെ അഭിമാനമാണെന്നു ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കളായ മുന്‍ ദേശീയ പ്രസിഡന്റ് ജോണ്‍ പി ജോണ്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗം കുര്യന്‍ പ്രക്കാനം എന്നിവര്‍ പറഞ്ഞു.
കാനഡയുടെ സാമൂഹിക സാംസകാരിക കര്‍മ്മമണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായ അലക്സാണ്ടര്‍ 2004 ലാണ് കാനഡയില്‍ കുടിയേറിയത്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ എം.ബി.എക്കാരന്‍ സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തിച്ച ശേഷമാണു കാനഡയില്‍ എത്തുന്നത്. കാനഡയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ അറിയപ്പെടുന്ന ബിസിനസ്‌കാരനാണ്.
കാനഡയിലെത്തിയകാലം മുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ഒരു ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനാണ്. മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഡയസിഷ്യന്‍ കൗണ്‍സില്‍ അംഗവുമാണ് അലക്സാണ്ടര്‍.
അലക്സാണ്ടറിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ 2018-2020 ഭരണസമിതിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് ആയി മത്സരിക്കുന്ന മാധവന്‍ നായരും അദ്ദേഹത്തോടൊപ്പം മത്സരിക്കുന്ന സെക്രട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജെസി റിന്‍സി, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി ടി. ഇട്ടന്‍, ദേവസി പാലാട്ടി, വിജി നായര്‍, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, രാജീവ് ആര്‍. കുമാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി- പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), ആര്‍വിപിയായി
ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (ചിക്കാഗോ മിഡ് വെസ്റ്റ് ), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലൈസി അലക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു,
പത്തനംതിട്ട റാന്നി സ്വദേശി ചെറുകാരപീടികയില്‍ പി.സി. അലക്സാണ്ടറിന്റെയും ശോശാമ്മ അലക്സാണ്ടറിന്റെയും മൂന്നു മക്കളില്‍ മൂത്തവനായ അലക്സാണ്ടര്‍പി അലക്സാണ്ടര്‍ നാട്ടില്‍ നിന്ന് പ്രീഡിഗ്രി പഠനത്തിനുശേഷം മധ്യപ്രദേശില്‍ ഉപരിപഠനത്തിനുപോയി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ബിരുദവും എം.ബി.എയും നേടിയ ശേഷമാണു അബുദാബിയില്‍ ജോലിതേടി പോയത്. ഭാര്യ: പ്രീത അലക്സാണ്ടര്‍ കേസ് മാനേജര്‍ ആയി ജോലി ചെയ്യുന്നു.