• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഏലിയാമ്മ പോത്തന്റെ സംസ്‌കാരം മക്കളുടെ അഭാവത്തില്‍ നടത്തി

കല്ലൂപ്പാറ പുതുശ്ശേരി മുവക്കോട്‌ മഞ്ഞനാംകുഴിയില്‍ പരേതനായ എം.ജെ.പോത്തന്റെ ഭാര്യ ഏലിയാമ്മ പോത്തന്റെ സംസ്‌കാരം മാര്‍ച്ച്‌ 21, ശനിയാഴ്‌ച 9.30 ന്‌ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക്‌ ശേഷം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത അഭി. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ തിരുമനസ്സിന്റെ നേതൃത്വത്തില്‍ നടന്നു.

കോവിഡ്‌ 19 നോടനുബന്ധിച്ച്‌ നാട്ടിലുള്ള പ്രതിരോധ നടപടികളോട്‌ പൂര്‍ണ്ണമായും സഹകരിച്ച്‌ അമേരിക്കയിലുള്ള മക്കളായ സാലി ഏലിയാസ്സ്‌, എബ്രഹാം പോത്തന്‍, അലക്‌സ്‌ പോത്തന്‍, അലക്‌സ്‌ പോത്തന്‍, സജി എം. പോത്തന്‍ എന്നിവര്‍ എല്ലാവരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു.

നാട്ടിലുള്ള മൂത്ത മകന്‍ എം. പി. ജോണ്‍ (സണ്ണി) മറ്റു സഹോദരങ്ങളുടെ അഭാവത്തില്‍ പ്രിയ അമ്മയെ യാത്രയാക്കി. ശവസംസ്‌കാരത്തിലും ഭവനത്തിലെ ശുശ്രൂഷയിലും നാട്ടില്‍ നിലവിലുള്ള സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

Top