• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു.

അള്‍ജിയേഴ്സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 257 പേര്‍ മരിച്ചു. 247 യാത്രികരും 10 വിമാന ജീവനക്കാരുമാണ് മരിച്ചതെന്ന് അള്‍ജീരിയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരില്‍ ഏറെയും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്.

അപകടമുണ്ടായ ഉടന്‍തന്നെ ദുരന്ത നിവാരണ സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നൂറുകണക്കിന് പേര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുള്ളതായും സ്ഥലത്ത് വലിയ തോതില്‍ പുക ഉയര്‍ന്നതായും ചില ടെലിവിഷന്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തലസ്ഥാനമായ അള്‍ജിയേഴ്സില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന വിമാനത്താവളം. വടക്കന്‍ അള്‍ജീരിയയില്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിനു സമീപമാണ് ബൗഫറിക് വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

 

Top