ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കട കമ്ബോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യ- കെ എസ് ആര്‍ ടി സി ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ ഓടിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും തടഞ്ഞു. വിവാഹം, മരണം തുടങ്ങിയ ആവശ്യ സര്‍വ്വീസുകളെ മാത്രമാണ് ഒഴിവാക്കിയത്.
സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം തന്നെ ഹാജര്‍ നില തീരെ കുറവാണ്. പല ഓഫീസുകളും തുറന്നില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രകടനം നടത്തി. കാസര്‍കോട് നഗരത്തില്‍ എല്‍ ഡി എഫും യു ഡി എഫും പ്രകടനം നടത്തി.
കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഹര്‍ത്താല്‍ തടസം ഉണ്ടാക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, വിവാഹം, ആശുപത്രി, എയര്‍ പോര്‍ട്ട്, വിദേശ വിനോദസഞ്ചാരികള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.