സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും മയക്കുമരുന്നു പരിശോധനക്ക് വിധേയനകാണമെന്ന ഉത്തരവിന് പിറകെ പരിശോധനക്ക് തയാറായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും മയക്കുമരുന്ന് പരിശോധനക്ക് വിധേയരാകണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് വിവാദമായിരുന്നു. എന്തുകൊണ്ട് നിയമസഭാംഗങ്ങള്‍ക്കും മന്ത്രിസഭാംഗങ്ങള്‍ക്കും മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കുന്നില്ലെന്നും ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നും വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ മയക്കുമരുന്ന് ടെസ്റ്റ് ഉള്‍പ്പെടുത്താമെന്നായിരുന്നു അമരീന്ദര്‍ സിങ്ങിെന്റ വാദം.
മയക്കുമരുന്നു പരിശോധന നടത്താന്‍ തയാറാണ്. അത് ഉചിതമാണെന്നും തോന്നുന്നു. അത്തരം ഒരു പരിശോധന നടത്തുന്നതില്‍ പ്രശ്നമൊന്നുമില്ല. അത് നല്ലാതാണോയെന്ന് സ്വയം തീരുമാനിക്കേണ്ടതാണെന്നും അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.
മയക്കുമരുന്നു കടത്ത് കേസില്‍ പ്രതികളാകുന്നവര്‍ക്ക് വധശിക്ഷ വിധിക്കാന്‍ നിയമഭേദഗതി വരുത്താനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്കു മരുന്നു പരിശോധന നിര്‍ബന്ധമാക്കാനും കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.