പേമാരിയും വെള്ളപ്പൊക്ക ഭീഷണിയും മൂലം നിര്‍ത്തിവച്ച അമര്‍നാഥ് തീര്‍ഥയാത്ര തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചു. പഹല്‍ഗാം, ബാല്താല് എന്നീ രണ്ടു വഴികളിലൂടെയാണ് തീര്‍ഥാടകര്‍ അമര്‍നാഥിലെത്തുന്നത്. ബാല്താല് ക്യാമ്ബില്‍ നിന്നാണു തീര്‍ഥാടകര്‍ പുറപ്പെട്ടത്.
ഭഗവതി നഗര്‍ ബേസ് ക്യാമ്ബില്‍ നിന്നു രണ്ട് സംഘങ്ങള്‍ പുറപ്പെട്ടു. ഇതില്‍ ആദ്യ സംഘം പഹല്‍ഗാം ക്യാമ്ബിലേക്കും രണ്ടാമത്തെ സംഘം ബാല്താല് ബേസ് ക്യാമ്ബിലേക്കുമാണ് പോയത്. റോഡില്‍ തടസ്സമൊന്നുമില്ലെങ്കില്‍ കൂടതല്‍ തീര്‍ഥാടകര്‍ എത്തും.
ഓഗസ്റ്റ് 26നു സമാപിക്കുന്ന ഈ വര്‍ഷത്തെ തീര്‍ഥാടനത്തില്‍ പങ്കെടുക്കാന്‍ രണ്ടു ലക്ഷത്തോളം പേരാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.