പാലക്കാട്: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ ഒന്നുകൂടി തകര്‍ക്കുകയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. . കേന്ദ്രം നിഷേധാത്മക നിലപാട് തുടര്‍ന്നാലും പുനര്‍നിര്‍മ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്നും പിണറായി പറഞ്ഞു. പാലക്കാട് സാംബശിവന് സ്മാരക പുരസ്കാരം പാലോളി മുഹമ്മദ്കുട്ടിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിങ്ങള്‍ അങ്ങനെ പുനര്‍നിമ്മിക്കേണ്ട എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ തകരണമെന്ന് ആരൊക്കെ ആഗ്രഹിച്ചാലും കേരളത്തെ പുനര്‍നിര്‍മ്മിക്കുക തന്നെ ചെയ്യും. കേരളത്തിന് സഹായം ലഭ്യമാക്കാതിരിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.