സംസ്ഥാന ബിജെപിയിലെ പ്രതിസന്ധിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇടപെടുന്നു. നേതാക്കള്‍ ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്കി. കേരളത്തിലെ പാര്‍ട്ടി പ്രതിസന്ധി സംബന്ധിച്ചു റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് മുരളീധര്‍ റാവുവിനോട് അമിത് ഷാ ആവശ്യപ്പെട്ടു.
അമിത് ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടിലും പ്രവര്‍ത്തകരുടെ പരാതിപ്രളയമാണ്. ഈ പരാതികളുടെ ഹിന്ദി പരിഭാഷ ലഭ്യമാക്കാന്‍ അമിത് ഷാ ബിജെപി ഐടി സെല്ലിനു നിര്‍ദേശം നല്കി. ഇതു സംബന്ധിച്ചും മുരളീധര്‍ റാവു ഞായറാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനമുണ്ടാകും.
കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണര്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പകരക്കാരനെ കണ്ടെത്തുന്നതിന് പാര്‍ട്ടിക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. കേന്ദ്രനേതൃത്വം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു കെ.സുരേന്ദ്രനെ മനസില്‍ കണ്ടിരുന്നെങ്കിലും, പി.കെ. കൃഷ്ണദാസ് പക്ഷവും ആര്‍എസ്എസ് സംസ്ഥാന നേതാക്കളും ഇതിനെതിരെ രംഗത്തുവന്നു. എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന് എന്നിവരുടെ പേരുകളാണ് ഇവര്‍ പകരം മുന്നോട്ടുവയ്ക്കുന്നത്.
സുരേന്ദ്രന്, രമേശ്, കെ.പി. ശ്രീശന് എന്നിവര്‍ക്കൊപ്പം പാര്‍ട്ടി മുഖപത്രമായ ജ·ഭൂമി എംഡിയും ആര്‍എസ്എസ് പ്രാന്തകാര്യവാഹകുമായ എം. രാധാകൃഷ്ണന്, വിഗ്യാന്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി എ. ജയകുമാര്‍, ആര്. ബാലശങ്കര്‍ തുടങ്ങിയവരുടെ പേരുകളും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.