ന്യൂഡല്‍ഹി: സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ അക്കൗണ്ട് ഫോളോ ചെയ്തത്, അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഫോളോ ചെയ്യാൻ ആരംഭിച്ചതിനു പിന്നാലെ പി.ചിദംബരം, കപിൽ സിബൽ, അഹമ്മദ് പട്ടേൽ, അശോക് ഗെഹ്‌ലോട്ട്, അജയ് മാക്കൻ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, സി.പി.ജോഷി എന്നിവരെയാണ് അമിതാഭ് ബച്ചൻ പിന്തുടരുന്നത്. കൂടാതെ അടുത്തിടെ മനീഷ് തിവാരി, ഷക്കീൽ അഹമ്മദ്, സഞ്ജയ് നിരുപം, രൺദീപ് സുജേർവാല, പ്രിയങ്ക ചതുർവേദി, സഞ്ജയ് ഝാ തുടങ്ങിയവരെ മൈക്രോ–ബ്ലോഗിങ് സൈറ്റിലും ഫോളോ ചെയ്യാൻ തുടങ്ങി.
രാജീവ് ഗാന്ധിയുടെ സുഹൃത്തായിരുന്ന അമിതാഭ് ബച്ചൻ, നിലവിൽ ബിജെപി സർക്കാർ ഭരണത്തിലായ ഗുജറാത്തിന്റെ ബ്രാൻഡ് അംബാസഡറാണ്. ബച്ചനെ 33.1 മില്യൻ ആളുകൾ പിന്തുടരുന്നുണ്ടെങ്കിലും അദ്ദേഹം 1730 പേരെ മാത്രമാണ് പിന്തുടരുന്നത്. അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ‘കോൺഗ്രസ് സ്നേഹം’ പ്രതിപക്ഷത്തെയും ചെറുപാർട്ടികളെയും അത്ഭുതത്തിലാക്കി. കോണ്‍ഗ്രസ് നേതാക്കൾക്കു പുറമെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ പുത്രി മിസ ഭാരതി, ജെഡിയു നേതാവ് നിതീഷ് കുമാർ,