പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നു പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല, അതിനാല്‍ തന്നെ അത് പിന്‍വലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ജോധ്‌പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ നിലപാട് ആവര്‍ത്തിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും കടുത്ത പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന. പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ ശക്തമായ വിമര്‍ശവും അമിത് ഷാ അഴിച്ചുവിട്ടു. മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ നിര രാജ്യത്തിന്റെ നിയമത്തെയാണ് എതിര്‍ക്കുന്നത്. അവര്‍ തെറ്റിധാരണ പരത്തുകയാണ്'. അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പരോക്ഷമായി പരിഹസിക്കാനും അമിത് ഷാ മറന്നില്ല. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നോട് വാഗ്വാദത്തിനു വരിക. അതിനു നിങ്ങള്‍ തയ്യാറല്ലെങ്കില്‍ പറയുക, നിങ്ങള്‍ക്കു വായിക്കാനായി ഞാന്‍ അത് ഇറ്റലിയില്‍ തര്‍ജ്ജമ ചെയ്‌തു തരാമെന്നാണ് അമിത് ഷാ പറഞ്ഞത്.