• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുകേഷും ഷമ്മി തിലകനും തമ്മില്‍ വാക്കേറ്റം, കൈയ്യാങ്കളിയെത്തിയപ്പോള്‍ മോഹന്‍ലാല്‍ ഇടപെട്ടു

താരസംഘടനയായ 'അമ്മ' ഇനി പൂര്‍ണമായും മോഹന്‍ലാലിന്റെ കൈപ്പിടിയില്‍. നിലവില്‍ മലയാള സിനിമ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും വിവാദങ്ങളും അമ്മ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിളിച്ച്‌ ചേര്‍ത്ത അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തില്‍ നടന്മാരായ മുകേഷും ഷമ്മി തിലകനും തമ്മില്‍ വാക്കേറ്റമുണ്ടായി.

അമ്മ വിലക്കിയതിന് ശേഷവും ഷമ്മി സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. 'വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്ബതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണെ'ന്ന ഷമ്മിയുടെ ഡയലോഗ് മുകേഷിന് കൊണ്ടു.

'ഞാന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയോ' എന്നായിരുന്നു മുകേഷിന്റെ ചോദ്യം. 'അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും' എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. 'മാന്നാര്‍ മത്തായി സ്പീക്കിങ്-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവമെന്നും ഷമ്മി തിലകന്‍ യോഗത്തില്‍ വിശദീകരിച്ചു.

തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്. ഇത് ഷമ്മിയെ കുപിതനാക്കി. 'തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി പി എമ്മിനെ പറഞ്ഞാല്‍ മതിയെന്നും ഷമ്മി പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതോടെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയായിരുന്നു.

Top