എഞ്ചിനീയറിങ് പഠനത്തിന്റെയും ഗവേഷണത്തിന്റെയും മികവു വര്‍ധിപ്പിക്കുന്നതിനും അതു സാമൂഹ്യ വികസനത്തിന് ഉപയോഗിക്കുന്നതിനും വഴിയൊരുക്കാന്‍ അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്‌സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരിക്കും. ഇതിനായുള്ള ധാരണാപത്രം അമൃത വിശ്വവിദ്യാപീഠം ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവിയും ട്വെന്‍റെ സര്‍വകലാശാലാ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ് ആന്‍റ് കമ്പ്യൂട്ടര്‍ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ പ്രൊഫ. ജൂസ്റ്റ് കോക്കും ചേര്‍ന്ന് നെതര്‍ലാന്‍റ്‌സില്‍ ഒപ്പുവെച്ചു.
ധാരണാപത്രം അനുസരിച്ച് ഇരു സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ അമൃതയുടി 3+2 മാസ്റ്റര്‍ ഐടെക് പ്രോഗ്രാമിന് അവസരം ലഭിക്കും. സ്റ്റുഡന്‍റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, അമൃത ലിവ്‌ഇന്‍ലാബ്‌സ്, ട്വെന്‍റെ യൂണിവേഴ്‌സിറ്റി ക്യൂരിയസ് യു സമ്മര്‍ സ്‌കൂള്‍ എന്നീ സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് പുറമേ ട്വെന്‍റെ സര്‍വ്വകലാശാലയുമായി സഹകരിച്ച് റിസ്‌ക്ക് മാനേജ്‌മെന്റ്, പര്‍വേസീവ് സിസ്റ്റംസ്, ഇന്‍ററാക്ഷന്‍ ടെക്‌നോളജി എന്നിവയടക്കമുള്ള വിഷയങ്ങളില്‍ ഗവേഷണവും നടത്തും.
അമൃത വിശ്വവിദ്യാപീഠത്തിലെ ബിടെക് പ്രോഗ്രാം ട്വെന്‍റെ സര്‍വകലാശാലയിലെ മാസ്‌റ്റേഴ്‌സ് ഇന്‍ ഇന്‍ററാക്ഷന്‍ ടെക്‌നോളജി പ്രോഗ്രാമുമായി സംയോജിപ്പിക്കുന്നതാണ് 3+2 ഐടെക് പ്രോഗ്രാം. അമൃതയുടെ ലിവ്‌ഇന്‍ലാബുകളുടെയും ട്വെന്‍റെ സര്‍വകലാശാലയുടെ ഐടെക് പ്രോഗ്രാമിന്‍റെയും മികവുകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരം ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കും.
കമ്യൂണിക്കേഷന്‍ ടെക്‌നോളജി, സോഷ്യല്‍ റോബോട്ട്‌സ്, യുബിക്വിറ്റസ് കമ്പ്യൂട്ടിംഗ്, വിര്‍ച്വല്‍ ഓഗുമെന്‍റഡ് റിയാലിറ്റി ആപ്ലിക്കേഷനുകള്‍, നിര്‍മിത ബുദ്ധി, ഇന്‍റര്‍നെറ്റ് ഓഫ് തിങ്‌സ് സൊലൂഷനുകള്‍, ആരോഗ്യ സേവനങ്ങള്‍, ഹെല്‍ത്ത് ടെക്‌നോളജി സിസ്റ്റംസ് ഡിസൈന്‍, മൊബിലിറ്റി ആന്‍റ് ഓട്ടോണമസ് സിസ്റ്റംസ്, ഇന്‍ററാക്ടീവ് ലേണിംഗ് സംവിധാനങ്ങള്‍, സൈബര്‍ െ്രെകം സയന്‍സ്, ഫാഷന്‍, ഊര്‍ജ്ജവും സംരക്ഷണവും തുടങ്ങി വിവിധ മേഖലകളിലെ പഠനവും ഗവേഷണവും ഈ സഹകരണത്തിലൂടെ സാധ്യമാകും.
ഇന്ത്യയിലെ ആദ്യ പത്തു സര്‍വ്വകലാശാലകളുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്ഥാനം നേടിയ അമൃതയും ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വകലാശാലകളിലൊന്നായ ട്വെന്‍റെ സര്‍വ്വകലാശാലയും തമ്മിലുള്ള സഹകരണം ഈ രംഗത്തു കൂടുതല്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സഹായിക്കും.