• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ദേഷ്യവും ഭക്ഷണശീലവും തമ്മിലും അഭേദ്യമായ ബന്ധം

മൂക്കത്താണ്‌ ദേഷ്യം എന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ, പല കാരണങ്ങള്‍ കൊണ്ടും ദേഷ്യം വരാം. എന്നാല്‍ ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദേഷ്യം കൂടുമെന്ന്‌ പറഞ്ഞാലോ. സംഭവം ഉള്ളതുതന്നെ. അവ ഏതൊക്കെയാണെന്ന്‌ നോക്കാം.

കുക്കീസ്‌, ചിപ്‌സ്‌, മിക്‌സ്‌ചര്‍ തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പെട്ടെന്ന്‌ ഉയര്‍ത്തും. ഇത്‌ ഒരാളുടെ മൂഡ്‌ പെട്ടെന്ന്‌ മാറ്റുകയും ദേഷ്യം വരുത്തുകയും ചെയ്യും. മിഠായിയും ചൂയിംഗവും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്‌. ഇത്‌ മനസിനെ അസ്വസ്ഥമാക്കുകയും, ദേഷ്യം ഉണ്ടാക്കുകയും ചെയ്യുന്നു.

സമ്മര്‍ദ്ദം ഉള്ള സമയത്ത്‌ എരിവും പുളിവുമുള്ള ഭക്ഷണം കഴിച്ചാല്‍ ദേഷ്യം കൂടാന്‍ കാരണമാകും. എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഊര്‍ജ്ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതു കാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും, ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുകയും പെട്ടെന്ന്‌ ദേഷ്യം വരുകയും ചെയ്യും. മദ്യപിക്കുമ്പോള്‍ കോര്‍ട്ടിസോള്‍ സ്വതന്ത്രമാക്കുന്ന പ്രക്രിയയ്‌ക്ക്‌ വേഗമേറുന്നു. ഇത്‌ മാനസികസമ്മര്‍ദ്ദവും ദേഷ്യവും വര്‍ദ്ധിപ്പിക്കും. മദ്യപിക്കുന്നത്‌ നാഡീവ്യവസ്ഥയെ ബാധിക്കുകയും മാനസികമായി പെട്ടെന്ന്‌ ദേഷ്യം വരാനും കാരണമാകും.

വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്‌ക്കരിച്ച മാംസാഹാരവും കഴിക്കുന്നതു വഴി ഏറിയ അളവിലുള്ള കൊഴുപ്പ്‌ നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇത്‌ ശരീരത്തിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ്‌ കുറയ്‌ക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ്‌ കുറയുന്നതുമൂലം പെട്ടെന്ന്‌ ദേഷ്യം വരികയും ചെയ്യുന്നു. കാപ്പിയും ചായയും ഒരു പരിധിയില്‍ കൂടുതല്‍ കുടിക്കുന്നത്‌ നല്ലതല്ല. ഇതുമൂലം ഉറക്കക്കുറവ്‌ ഉണ്ടാകുകയും ദേഷ്യം വരികയും ചെയ്യും

Top