ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നതുപോലെ ആന്റിബയോട്ടിക് നല്‍കി വളര്‍ത്തിയ ചെമ്മീനും വ്യാപകമായി കേരളത്തിലേക്ക്. ആന്ധ്രയിലെ വന്‍കിട ഫാമുകളില്‍നിന്നാണു ഇത്തരം ചെമ്മീന്‍ വാളയാര്‍ ചെക്ക്‌പോസ്‌റ്റിലൂടെ കേരളത്തിലേക്കു കടത്തുന്നത്.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതുകൊണ്ട് വിദേശവിപണിയിലേക്കു കയറ്റി അയയ്‌ക്കാന്‍ വിലക്കുള്ള ചെമ്മീനാണു കേരളത്തിലേക്ക് അയയ്‌ക്കുന്നത്. മത്സ്യങ്ങളില്‍ ആന്റിബയോട്ടിക് പ്രയോഗിക്കുന്നതു നിയമവിരുദ്ധമാണ്. ഇതു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്നു ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ആന്റിബയോട്ടിക് ഉപയോഗിച്ച് മത്സ്യക്കൃഷി നടത്തുന്നത്.
ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍, ടെട്രാസൈക്‌ളിന്‍ എന്നിവയാണു ചെമ്മീന്‍കെട്ടുകളില്‍ ഉപയോഗിക്കുന്നത്. വേഗത്തില്‍ ചെമ്മീന്‍ വലിപ്പമാര്‍ജിക്കുന്നതിനാണു മരുന്നുപ്രയോഗിക്കുന്നത്.