ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക്ക ശര്‍മ്മയ്ക്ക് നേരെ വീണ്ടും ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം അനുഷ്‌ക ഭര്‍ത്താവ് വിരാട് കോഹ്‌ളിക്കൊപ്പം മുന്‍ നിരയില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വിവാദമായത്. ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ക്കൊപ്പം നില്‍ക്കുന്ന ടീം അംഗങ്ങളില്‍ അനുഷ്‌ക മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രം ബി.സി.സിഐ പങ്കുവെച്ചതിന് പിന്നാലെയാണ് ചിത്രം വിവാദത്തിലായത്.ബി,സി.സി.സിയെയുടെ ട്വിറ്റ് ചെയ്ത ചിത്രത്തിന് താഴെ ആരാധകരുടെ പ്രതിഷേധവും വിമര്‍ശനവുമാണ് പ്രതിഫലിക്കുന്നത്.
ചിത്രത്തില്‍ ഉപനായകന്‍ അജിങ്ക്യാ രഹാനെ ഏറ്റവും പിന്‍നിരയിലാണ് നില്‍ക്കുന്നത്. ടീം അംഗം പോലും അല്ലാത്ത ഒരു നടിയെ ഇത്തരത്തില്‍ മുഖ്യസ്ഥാനത്ത് നിര്‍ത്തി ചിത്രം പകര്‍ത്തുന്നത് മര്യാദലംഘിക്കുന്ന പരിപാടിയാണെന്നും ബിസി.സിഐയെ കുറ്റപ്പെടുത്തുന്നു. ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെ പോയാല്‍ അന്തിമ ഇലവനില്‍ അനുഷ്‌ക്ക കളിക്കുമോയെന്നാണ് ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നത്. അനുഷ്‌ക്ക മാത്രമാണ് കളിക്കാരുടെ ഭാര്യയായി ചിത്രത്തിലുള്ളത്. മറ്റ് താരങ്ങളുടെ ഭാര്യമാരാരും പങ്കെടുക്കാത്ത ഔദ്യോഗിക ചടങ്ങില്‍ അനുഷ്‌കക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ചിലര്‍ ചോദിക്കുന്നു.
ടെസ്റ്റ് പരമ്ബരക്കിടെ ഭാര്യമാരെ കൊണ്ടുവരരുതെന്ന് ബിസിസിഐ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും കോഹ്ലിക്കൊപ്പം അനുഷ്‌ക്കയും എപ്പോഴും അനുഗമിക്കാറുണ്ട്. നേരത്തെ കോഹ്ലി മോശം പ്രകടനം കാഴ്‌ച്ചവെക്കുമ്ബോഴെല്ലാം ഗ്യാലറിയില്‍ അനുഷ്‌ക്കയുണ്ടെങ്കില്‍ അവര്‍ക്ക് നേരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്താറുണ്ട്. ഇതിനെതിരെ കോഹ്ലി തന്നെ പരസ്യമായി പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്.