ഹ്യൂസ്റ്റൻ: മലയാള സാഹിത്യ കുലപതിയും “ശൈലി വല്ലഭൻ'' എന്ന വിശേഷണത്തിനർഹ നുമായ അപ്പൻ തമ്പുരാന്റെ സ്മരണാർത്ഥം യുവമേള പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം അമേരിക്കൻ മലയാളി എഴുത്തുകാരനും ഹ്യൂസ്റ്റൻ നിവാസിയുമായ മാത നെല്ലിക്കുന്നിന് സമ്മാനിച്ചു. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രമുഖ തമിഴ് ഭാഷാ സാഹിത്യകാരൻ സുബഭാരതി മണിയൻ ആണ് പുരസ്കാരം നൽകി മാത്യു നെല്ലി ക്കുന്നിനെ ആദരിച്ചത്. ഇദ്ദേഹം രചിച്ച “അനന്തയാനം'' എന്ന നോവലിനാണ് അവാർഡ്,
കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് അമേരിക്കയിലെത്തി ധനാഢ്യനായ ബിസിനസ്സു കാരനായി മാറുന്ന ഗോവിന്ദൻ കുട്ടിയുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. അമേരിക്ക യിലെ പല ഇന്ത്യക്കാരുടേയും ജീവിതത്തിന്റെ നേർക്കാഴ്ച ഗോവിന്ദൻ കുട്ടിയിലൂടെ വെളി പ്പെടുമ്പോൾ പുതിയ വായനാനുഭൂതിയാണ് ലഭിക്കുന്നതെന്നും, സംഭവങ്ങളുടെ അവതരണ ത്തിലുള്ള മാത്യു നെല്ലിക്കുന്നിന്റെ രചനാ പാടവം നോവലിനെ വേറിട്ടു നിർത്തുന്നുവെന്നും ജഡ്ജിംഗ് കമ്മറ്റി ചൂണ്ടിക്കാട്ടി.
മാത്യു നെല്ലിക്കുന്നിന്റെ രചനകൾ പ്രവാസി മലയാളികളുടെ ജീവിതത്തിനോടും മലയാള നാടിനോടും ഏറെ ചേർന്നു നിൽക്കുന്നുവെന്നും കമ്മറ്റി ചൂണ്ടി ക്കാട്ടി. പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ കഥകളി പ്രതിഭ തോന്നക്കൽ പീതാംബരൻ, ചരിത്രകാരൻ ഡി. ആന്റണി, അമ്പാടി സുരേന്ദ്രൻ, അഡ്വക്കേറ്റ് കെ.പി. സജിനാഥ്, പി. ഉഷാകുമാരി, കൊല്ലം മധു തുടങ്ങിയവർ സംസാരിച്ചു. പുരസ്കാര ജേതാവ് മാത നെല്ലിക്കുന്ന് സമുചിതമായ മറുപടി പറയുകയും പുരസ്കാര യോഗ് സംഘാടകർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
എ.സി. ജോർജ്ജ്