സ്വിസ് ബാങ്കിലുള്ളത് എല്ലാം കള്ളപ്പണമല്ലെന്നും പ്രതിപക്ഷം അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ 2017ല്‍ 50 ശതമാനം ഉയര്‍ന്ന് 7,000 കോടി രൂപയായി ഉയര്‍ന്നതായുള്ള സ്വിസ് നാഷണല്‍ ബാങ്ക് റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം അടിസ്ഥാന വിവരങ്ങളും യാഥാര്‍ഥ്യങ്ങളും മനസിലാക്കാന്‍ ശ്രമിക്കണം. സര്‍ക്കാര്‍ നടത്തിയ കള്ളപ്പണ വിരുദ്ധ നീക്കങ്ങളാണ് ഇപ്പോള്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇടയാക്കിയതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ജയ്റ്റ്ലി, അവകാശപ്പെട്ടു.
സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യാക്കാരുടെ നിക്ഷേപം 2017ല്‍ 50 ശതമാനം ഉയര്‍ന്ന് 1.01 ബില്യണ്‍ സ്വിസ് ഫ്രാന്‍സ് (7000 കോടി രൂപ) ആയെന്ന് സ്വിസ് നാഷണല്‍ ബാങ്കാണ് വെളിപ്പെടുത്തിയത്. 2016ല്‍ ഇന്ത്യാക്കാരുടെ നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍, 2017ലെത്തിയപ്പോഴേക്കും 39 ശ തമാനം ഉയര്‍ന്നെന്നും 2014ലേതിനെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ധനവാണെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു.
വിദേശത്ത് ഇന്ത്യക്കാര്‍ക്കുളള കള്ളപ്പണ നിക്ഷേപം നോട്ട്നിരോധനം, ജിഎസ്ടി എന്നീ വിപ്ലവ നടപടികളിലൂടെ കുത്തനെ കുറച്ചെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രചാര ണത്തിനിടെയാണ് ഇതിനെ സമ്ബൂര്‍ണമായി തള്ളിക്കളയുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം സ്വിസ് ബാങ്ക് അടക്കമുള്ള വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍, കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.