തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടു പിടിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചുളള നടി ആശാ ശരത്തിന്റെ ഫേസ്‌ബുക്ക് ലൈവ് വന്‍ ചര്‍ച്ചയായി മാറുകയാണ്. എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോയാണ് വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമോഷന്‍ വീഡിയോയും ഒരുക്കിയത്.
എന്നാല്‍ അത് പ്രേക്ഷകരുടെ ഇടയില്‍ തെറ്റിധാരണ ജനിപ്പിക്കുകയായിരുന്നു. താരത്തിന്റെ ഫേസ്‌ബുക്ക് വീഡിയോയും ഭര്‍ത്താവിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി നടി രംഗത്തെത്തുകയായിരുന്നു.
ഈ വീഡിയോ തീര്‍ത്തും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാത്രമാണെന്നും ആരേയും തെറ്റിധരിപ്പിക്കാന്‍ ഉദ്യേശിച്ചിട്ടില്ലെന്നും താരം പ്രതികരിച്ചു. വീഡിയോയില്‍ ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നാണെന്ന് താരം വ്യക്തമായി തന്നെ പറയുന്നുണ്ട്. വിവാദങ്ങളെ കുറിച്ച് താരം പ്രതികരിക്കുന്നത് ഇങ്ങനെ. സംസാരിച്ചത് ജെസിക്കു വേണ്ടി അത് റെക്കോഡ് ചെയ്‌ത വീഡിയോ ആയിരുന്നു. എന്നിട്ടും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ആ വീഡിയോ. കൂടാതെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാണെന്ന് ഹെഡിങ്ങും നല്‍കിയിരുന്നു. കൂടാതെ വീഡിയോയില്‍ പറഞ്ഞത് എന്റെ കാര്യമല്ല.
എന്റെ ഭര്‍ത്താവ് ശരത്താണ്. വര്‍ഷങ്ങളായി തങ്ങള്‍ ദുബായിലാണ് താമസം. എന്റെ പേജിലുള്ളവര്‍ക്ക് ഇക്കാര്യം നന്നായി അറിയാമെന്നും ആശ പറയുന്നു. വീഡിയോയില്‍ ജെസിയായിട്ടാണ് താന്‍ സംസാരിച്ചത് അല്ലാതെ ആശ ശരത്ത് ആയിട്ടല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
എനിക്ക് ഇങ്ങനെ ഒരു പ്രശ്‌നമുണ്ടായാല്‍ ഇങ്ങനെ വീഡിയോയുമായി വരേണ്ട കാര്യമുണ്ടോ. ഞാന്‍ ആദ്യം പോലീസിനെയല്ലേ സമീപിക്കേണ്ടത്. എന്റെ ഭര്‍ത്താവിന്റ പേര് സക്കറിയ എന്നല്ല, ആള് ഒരു കട്ടപ്പനക്കാരനും ഇന്‍സ്രുമെന്റ് വായിക്കുന്ന ആളുമല്ല. ഇതെല്ലാം അവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഞാന്‍ ആരേയും തെറ്റിധരിപ്പിച്ചിട്ടില്ല.വീഡിയോ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും എവിടെ എന്നുള്ള ഹെഡിങ്ങ് കാണിക്കുന്നുണ്ട്. തന്റെ വീഡിയോ എഡിറ്റ് ചെയ്‌ത് പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അതിലൊന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
തങ്ങളുടെ ടീം ഒരുമിച്ച് തീരുമാനിച്ച് ഉണ്ടാക്കി വീഡിയോ ആയിരുന്നു അത്. മാര്‍ക്കറ്റിങ്ങ് രീതി മുന്നില്‍ കണ്ടുകൊണ്ട് തന്നെയായിരുന്നു വീഡിയോ ചെയ്‌തിട്ടുള്ളതും. അതില്‍ തെറ്റിധാരണ പരത്തുന്ന രീതിയില്‍ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.
വീഡിയോയില്‍ ഭര്‍ത്താവിന്റെ പേര് ഉള്‍പ്പെടെയാണ് പറയുന്നത്. പേര് സക്കറിയ എന്നാണെന്നും ഡ്രംസ് ഒക്കെ വായിക്കുന്ന ആളാണെന്നും പറയുന്നുണ്ട്.
ആദ്യ 10 മിനിറ്റ് നേരത്തേയ്‌ക്ക് ഒരു ചെറിയ കണ്‍ഫ്യൂഷന്‍ വന്നു എന്ന് തോന്നിയ സമയത്ത് എവിടെ പ്രമോഷന്‍ വീഡിയോ എന്ന തലക്കെട്ട് നല്‍കിയിരുന്നു. വളരെ കൃത്യമായി തന്നെ പ്രേക്ഷകരെ തെറ്റിധരിപ്പിക്കാത്ത രീതിയില്‍ തന്നെയാണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ 45 ദിവസമായി ഭര്‍ത്താവിനെ കാണാനില്ല എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചത്. സക്കറിയ എന്നാണ് പേര്. തബല ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കണമെന്നായിരുന്നു വീഡിയോയില്‍.