ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് അഞ്ച് ഫൈനലുകളില്‍ മത്സരിക്കും. മലയാളി താരം ജിന്സണ് ജോണ്സണ് വൈകിട്ട് 6.10ന് 800 മീറ്റര്‍ ഫൈനലില്‍ ഇറങ്ങും. ബാറ്റ്മിന്റണില്‍ പിവി സിന്ധുവും അമ്ബെയ്ത്തില്‍ പുരുഷ വനിതാ ടീമുകളും ഇന്ന് മത്സരിയ്ക്കും. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മിക്സഡ് റിലേയിലും ഇന്ത്യയ്ക്ക് സ്വര്‍ണ്ണ പ്രതീക്ഷയുണ്ട്.
രാജ്യം അര്‍പ്പിച്ച വിശ്വാസം കാത്തതില് അഭിമാനമുണ്ടെന്ന് ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്ര പ്രതികരിച്ചു. 90 മീറ്റര്‍ നേട്ടത്തെക്കുറിച്ച് അമിതമായ ആകാംഷയില്ലെന്നും നീരജ് പറഞ്ഞു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസ്വാമിക്ക് വെള്ളി നേടിയിരുന്നു. അതേസമയം, വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. വനിത ഹോക്കിയില്‍ തായ്ലാന്റിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. തായ്ലാന്റിനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് ഇന്ത്യന്‍ പെണ്‍പടകളുടെ വിജയം.