ജക്കാര്‍ത്ത: ( 30.08.2018) ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ ചരിത്രത്തിലാദ്യമായി പൊന്നണിഞ്ഞ് ഇന്ത്യ. 22 കാരിയായ സ്വപ്ന ബര്‍മ്മനാണ് ഇന്ത്യയെ പൊന്നണിയിച്ചത്. ആകെ 6026 പോയിന്റുകളാണ് സ്വപ്ന നേടിയിരിക്കുന്നത്. സ്വപ്നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ജക്കാര്‍ത്ത സാക്ഷ്യം വഹിച്ചത്.
ആദ്യമായാണ് സ്വപ്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനെത്തുന്നത്. സ്വപ്നയെ കൂടാതെ നാലുപേര്‍ മാത്രമാണ് വനിതാ ഹെപ്റ്റാത്തലണില്‍ ഇതുവരെ 6000 പോയന്റിന് മുകളില്‍ നേടിയിട്ടുള്ളത്. ചൈനയുടെ ക്വിങ്ലിങ് വാങ് 5954 പോയിന്റുമായി വെള്ളിയും ജപ്പാന്റെ യുകി യമാസാകി 5873 പോയിന്റുമായി വെങ്കലവും നേടി.