ഹൂസ്റ്റണ്‍: ഏഷ്യാനെറ്റും ശ്രീശങ്കര യൂണിവേഴ്‌സിറ്റിയും ചേര്‍ന്നു കേരളത്തില്‍ നടത്തിയ "യുവശാസ്ത്രജ്ഞ' അവാര്‍ഡ് ജേതാക്കളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്), ഫൊക്കാന എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ അടൂരിന്റെ നേതൃത്വത്തില്‍ നാസാ സന്ദര്‍ശനത്തിനായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം ഒരുക്കിയത്.
ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍, മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ്, മുന്‍ പ്രസിഡന്റ് പൊന്നു പിള്ള എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മലയാളി അസോസിയേഷന്‍ ആസ്ഥാനമായ കേരളാ ഹൗസില്‍ അരങ്ങേറിയ പൊതു സമ്മേളനത്തില്‍ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന രംഗത്ത് ഗവണ്‍മെന്റുമായി സഹകരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികള്‍ വിശദീകരിച്ചു.
പ്രളയാനന്തര കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഫൊക്കാനയും, ശ്രീശങ്കര ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് 5 പവര്‍ വാഷിംഗ് മെഷീനുകള്‍ സൗജന്യമായി നല്‍കിയതായും അതുപയോഗിച്ചുള്ള ശുദ്ധീകരണം കേരളത്തില്‍ നടക്കുന്നതായും അറിയിച്ചു.
സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യു, ഫോമ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, ഏബ്രഹാം ഈപ്പന്‍, അനില്‍ ആറന്മുള, തോമസ് ചെറുകര, ഏബ്രഹാം തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഏഷ്യാനെറ്റില്‍ നിന്ന് അനില്‍ അടൂര്‍ വിദ്യാര്‍ത്ഥികളെ സദസിനു പരിചയപ്പെടുത്തിയപ്പോള്‍ വാര്‍ത്താ വിഭാഗത്തില്‍ നിന്ന് ശാലിനി ശിവദാസ്, അനീഷ് ഗോപാലകൃഷ്ണന്‍ എന്നിവരും ശ്രീശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ട്രസ്റ്റ് ഡയറക്ടര്‍ അഡ്വ. കെ. ആനന്ദും ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് നന്ദി പറഞ്ഞു. പൊന്നുപിന്ന കൃതജ്ഞത പ്രകാശിപ്പിച്ചു. ആന്‍ഡ്രൂസ് ജേക്കബ് എം.സിയായിരുന്നു