മലപ്പുറം: അരീക്കോട് പൂവത്തിക്കണ്ടിയില്‍ അച്ഛന്‍ മകളെ കുത്തിക്കൊന്നു. പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനി ആതിര(22)യെയാണ് പിതാവായ രാജന്‍ കുത്തിക്കൊന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
ആതിരയുടെ വിവാഹം വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് രാജന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയത്. വര്‍ഷങ്ങളായി പ്രണയിച്ചിരുന്ന യുവാവുമായാണ് ആതിരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ യുവാവുമായുള്ള വിവാഹത്തിന് രാജന്റെ പൂര്‍ണ്ണ സമ്മതമുണ്ടായിരുന്നില്ല. ഒടുവില്‍ ബന്ധുക്കളുടെയും മകളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാജന്‍ വിവാഹത്തിന് അര്‍ദ്ധസമ്മതം മൂളിയത്.
എന്നാല്‍ വിവാഹത്തിന്റെ തലേദിവസമായ വ്യാഴാഴ്ച വൈകീട്ട് ഇതുസംബന്ധിച്ച് രാജനും ആതിരയും തമ്മില്‍ വഴക്കുണ്ടായി. പ്രണയ വിവാഹത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് തന്റെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാജന്‍ മകളെ കുത്തിക്കൊന്നത്. മാരകമായി പരിക്കേറ്റ ആതിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രാജനെ അരീക്കോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആതിരയുടെ മൃതദേഹം കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്