കൊച്ചി: തങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി കണ്ണില്‍ ചോരയില്ലാതെ പ്രവര്‍ത്തിക്കുന്ന മുതലാളിമാരെ കുറിച്ചേ മലയാളിക്കറിയൂ. പത്രങ്ങളില്‍ മഹാന്മാരായി വിലസുമ്ബോഴും തനി നിറം അറിയുന്നവര്‍ നിശബ്ദം മൗനം പാലിക്കയാണ് പതിവ്. അവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. അറ്റ്ലസ് ജീവനക്കാര്‍ക്കും അറ്റ്ലസ് ഇടപാടുകാര്‍ക്കും രാമചന്ദ്രന്റെ നന്മയെ കുറിച്ച് പറയാന്‍ നൂറ് നാവാണ്. ഒ രിക്കല്‍ എങ്കിലും രാമചന്ദ്രന്റെ അടുത്ത് ഇടപെട്ടവരൊക്കെ അദ്ദേഹത്തിന്റെ തകര്‍ച്ച വിശ്വസിക്കാനാവാതെ പകച്ച് നിന്നു്. നന്മയുടെ നൂറ് കഥകള്‍ പറഞ്ഞ് രാമചന്ദ്രന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി അവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. അത് വെറുതെയായില്ല.
വിശ്വാസ്യതയുടെ അടിസ്ഥാനത്തില്‍ രാമചന്ദ്രന്‍ കെട്ടിപൊക്കിയതായിരുന്നു അറ്റ്ലസ് എന്ന ജ്യൂവലറി സാമ്രാജ്യം. കള്ളവും ചതിവുമില്ലാതെ സ്വര്‍ണം വാങ്ങാന്‍ മലയാളികള്‍ അറ്റ്ലസിലേക്ക് ഒഴുകി. സ്വര്‍ണ്ണക്കച്ചവടം പൊടിപൊടിക്കുമ്ബോഴും അറ്റ്ലസ് രാമചന്ദ്രന്‍ മലയാളിക്ക് മുന്നില്‍ വിനയത്തോടെ എത്തി. വിശ്വസ്തതയുടെ സ്വന്തം സ്ഥാപനാണ് അറ്റ്ലസ് എന്ന് മലയാളിക്ക് പറഞ്ഞ് ഉറപ്പിച്ചു. സ്വന്തം സ്ഥാപനത്തിന്റെ മോഡലായെത്തി ഇടപാടുകാരെ ആകര്‍ഷിക്കാനും അത് നിലനിര്‍ത്താനും രാമചന്ദ്രനായത് സ്വര്‍ണ്ണത്തിന്റെ വിശ്വാസ്യത കൊണ്ട് കൂടിയാണ്. കള്ളക്കടത്ത് സ്വര്‍ണ്ണമെത്തിച്ച് നാട്ടില്‍ കോടികളുണ്ടാക്കുന്ന കച്ചവട തന്ത്രങ്ങളൊന്നും രാമചന്ദ്രന്‍ പയറ്റിയിരുന്നില്ല. ആതുര സേവനമായാലും സിനിമാ നിര്‍മ്മാണമായാലും നന്മയായിരുന്നു ഈ മുതലാളി നിറച്ചത്. അതുകൊണ്ട് കൂടിയാണ് രാമചന്ദ്രന്റെ വീഴ്ചയില്‍ മലയാളിയും ദുഃഖിക്കുന്നത്.
അറ്റ്ലസിന്റെ ആശുപത്രികളും സ്വര്‍ണവ്യാപാര ശാകകളും ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചു വന്നതല്ല. മറ്റ് ആശുപത്രികളില്‍ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികള്‍. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആര്‍ക്കും ചികില്‍സ കിട്ടും. ഒരു അനുഭവ സാക്ഷ്യം ഇങ്ങനെ-മസ്‌കറ്റില്‍ അറ്റ്ലസിന്റെ നന്മ തൊട്ടറിഞ്ഞ ആള്‍ എന്നാ നിലയില്‍ ഒരു കാര്യം കൂടി.. അത്യാസന്ന നിലയില്‍ ഉള്ള ഒരു രോഗിയുമായി അവിടെ ഞങ്ങളുടെ ഒരു കൂട്ടായ്മ ചികിത്സയ്ക്ക് എത്തുകയും ആതുരാലയം എന്താണ് എന്ന് അവര്‍ നമുക്ക് കാട്ടി തരുക ഉണ്ടായി, ഒരു പൈസ പോലും മുന്‍കൂര്‍ വാങ്ങാതെ അവര്‍ ചികിത്സ നടത്തി, ഇനിയും ഉണ്ട് ലക്ഷങ്ങള്‍ തിരികെ നല്‍കാന്‍. പക്ഷെ അത് ചോദിച്ചു ആരും ഒരു തവണ പോലും വിളിച്ചിട്ടില്ല, കുറച്ചു കുറച്ചു അത് അടച്ചുകൊണ്ടിരിക്കുന്നു.... ഇതുപോലെ ഗള്‍ഫിലെ മലയാളികള്‍ക്ക് രാമചന്ദ്രന്റെ നന്മയെ പറ്റിപ്പറയാന്‍ നിരവധി അനുഭവങ്ങളുണ്ട്.
ഒരു പവന്‍ സ്വര്‍ണം വിറ്റാല്‍ 500 രൂപ പോലും ലാഭം കിട്ടില്ല. പിന്നെ എങ്ങനെ കോടികള്‍ മുടക്കി ഈ ജൂവലറികള്‍ പരസ്യം ചെയ്യുന്നു.... നാട്ടുകാരെയും ബാങ്കുകളേയും തട്ടിക്കുന്ന പണം തന്നെ. അറ്റ്ലസ് രാമചന്ദ്രന്‍ ബാങ്കുകളില്‍ നിന്നല്ലേ കടം വാങ്ങിയത്. എന്നാല്‍ ചട്ടമുതലാളി അടക്കം വമ്ബന്‍ സ്വര്‍്ണ്ണക്കച്ചവടക്കാര്‍ റിസര്‍വ്വ് ബാങ്ക് നിയമങ്ങള്‍ ലംഘിച്ച് സ്വര്‍ണ്ണാഭരണ പദ്ധതികതളുടെ പേരില്‍ ജനങ്ങളില്‍ നിന്നും കോടികളാണ് പിരിക്കുന്നത്. ആ പണം ഉപയോഗിച്ച് പരസ്യം നല്‍കുന്നു. മാധ്യമങ്ങളെ വിലക്ക് വാങ്ങുന്നു. ആട് തേക്ക് മാഞ്ചിയം സ്റ്റൈലില്‍ നൂറുകണക്കിന് ഏജന്റന്മാരെ വച്ചാണ് ഇവരുടെ പണപ്പിരിവ്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥ പൊലീസ് മേലാളന്മാര്‍ക്കും പിരിക്കുന്നതിന്റെ ഒരു വീതം കോഴ നല്‍കുന്നുണ്ട്. ഇത്തരം കുപ്രസിദ്ധികളൊന്നും രാമചന്ദ്രനില്ല. പരിശുദ്ധ സ്വര്‍ണ്ണത്തിന്റെ മാറ്റ് മാത്രമായിരുന്നു കരുത്ത്. അതുകൊണ്ട് കൂടിയാണ് ചതിക്കുഴികളില്‍ ഈ മലയാളിയായ മുതലാളി അകപ്പെട്ടതും.
രാമചന്ദ്രന്‍ അറസ്റ്റിലായപ്പോള്‍ പലരും വേദന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അന്ന് കുറ്റ്യാടിയിലെ ചെറുകിട കച്ചവടക്കാരനായ ഷംസീര്‍ അപരിചനായ അറ്റ്ലസ് രാമചന്ദ്രനെ ഫോണില്‍ വിളിച്ച കഥയാണ് പുറം ലോകത്തെ അറിയിച്ചു. സരിതയുടെ കാള്‍ ലിസിറ്റിന്റെ ഭാഗമായി പത്രങ്ങളില്‍ വന്ന നമ്ബരില്‍ വിളിച്ചപ്പോള്‍ രാമചന്ദ്രനെ കട്ടിയ കഥ ഷംസീര്‍ ഇങ്ങനെയാണ് വിവരിക്കുന്നത്. 'ഞാന്‍ ഷംസീര്‍ എന്ന ഒരാളാണ് നിങ്ങള്‍ക്ക് പരിചയം കാണില്ല'. 'എന്താ ഷംഷീരേ','പത്രത്തിലൊക്കെ ഒരു സരിതാകണക്ഷന്‍ വാര്‍ത്ത കണ്ടു....''ഹഹഹ... അതേ ഷംഷീരേ ഷംഷീരിനു സമയമുണ്ടേല്‍ ഞാന്‍ മുഴുവന്‍ പറയാം..''ഹേയ് വേണ്ട ഞാന്‍ വെറുതേ ന്യൂസ് കണ്ടപ്പോ ...' 'അത് കുഴപ്പമില്ല.. നമ്മളേ ഏത് പുതിയ കാര്യം കേട്ടാലും എടുത്ത് ചാടുന്ന ഒരു സ്വഭാവം ഉണ്ട് അങ്ങനേ ഇവരീ സോളാര്‍ പരിപാടിയും ആയി വന്നപ്പോള്‍ എനര്‍ജ്ജിയും മണിയും സേവ് ചെയ്യുന്ന കാര്യമാണല്ലോ എന്ന് കരുതി അവരോട് സംസാരിക്കുകയും ഓര്‍ഡര്‍ ചെയ്യുകയും ആണ് ഉണ്ടായത്...ഇങ്ങനെ കൃത്യമായി തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു. അതായിരുന്നു രാമചന്ദ്രന്‍.
അറസ്റ്റിന്റെ സമയത്ത് സോഷ്യല്‍ മീഡിയയുടെ മനസ്സ് പൊതുവേ രാമചന്ദ്രന് അനുകൂലമായിരുന്നു. അറ്റ്ലസിന്റെ തകര്‍ച്ച എഫ്.ബി.യിലെ മലയാളികള്‍ ആഘോഷിക്കുന്നോ.... ഇന്നു നിലവിലുള്ള പല മുതലാളിമാരിലും ഭേദമായിരുന്നു രാമചന്ദ്രന്‍ എന്നായിരുന്നു അറിവ്. സ്വര്‍ണ്ണ വ്യാപാരത്തിലുള്ള പലരും വ്യക്തികളില്‍ നിന്നു നിശ്ചിത തുക പലശയ്ക്ക് കടം വാങ്ങിയവരാണ്. പലിശ കൃത്യമായി കൊടുക്കുന്നവരും കൊടുക്കാത്തവരുമുണ്ട്. പലിശയ്ക്ക് ലാഭവിഹിതം എന്നു പരിഭാഷ നല്‍കുന്നവരുമുണ്ട്. അവര്‍ക്ക് ഇദ്ദേഹം ബാങ്കില്‍ ചെന്നു തല വച്ച് കൊടുക്കുകയായിരുന്നുവെന്നു തോന്നുന്നു. സൗദിയില്‍ ഒരു മലയാളി മുതലാളി തൊഴിലാളികളുടെ ശാപം വാങ്ങിക്കൂട്ടി മുന്നേറുന്നുണ്ട്. അവാര്‍ഡുകളൊക്കെ പുള്ളിക്ക് സ്വന്തമാണ്. അയാള്‍ തകരില്ല. അത്രക്ക് ശക്തനാണ്. എന്തായാലും രാമചന്ദ്രന്റെ തകര്‍ച്ചയിലുള്ള എന്റെ ദുഃഖം ഇവിടെ രേഖപ്പെടുത്തുന്നു. കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ ആകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു-ഇങ്ങയായിരുന്നു വേദന പങ്കുവച്ചത്. പണം തട്ടിച്ച് കടക്കുന്ന കള്ളന്മാരായ ബിസിനസുകാരനായി അറ്റ്‌ലിസിനെ ആരും കണ്ടില്ല.
യഥാര്‍ത്ഥത്തില്‍ സമ്ബന്നരില്‍ നിന്നും തികച്ചും വിത്യസ്ഥനായ.. മനുഷ്യസ്നേഹിയായാണ് രാമചന്ദ്രനെ മലയാളി കണ്ടിരുന്നത്. 500 ല്‍ കൂടുതല്‍ തൊഴിലാളികള്‍ ഇപ്പോഴും അറ്റ്ലസ് സ്ഥാപനങ്ങളിലുണ്ടായിരുന്നു. രാമചന്ദ്രന്‍ അഴിക്കുള്ളിലായപ്പോള്‍ ഇവരെല്ലാം പ്രതിസന്ധിയിലായി. അറ്റ്ലസ് രാമ ചന്ദ്രന്‍ ഒരു വ്യവസായി മാത്രമല്ല ഒരു നല്ല ഒരു മനുഷ്യസ്നേഹിയും ഒരു പാടു ജീവ കാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. ഈ മനസ്സിന്റെ നന്മ സ്ഥാപനത്തിലെ ജീവനക്കാരും അറിഞ്ഞിട്ടുണ്ട്. പണവുമായി രാമചന്ദ്രന്‍ നാടുവിട്ടുവെന്നും ജനങ്ങളെ പറ്റിച്ചുവെന്നുമാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. 1000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നും വിശദീകരണമെത്തി. അപ്പോഴെല്ലാം ആരേയും പറ്റിക്കാന്‍ കഴിയാത്ത മനുഷ്യനാണ് രാമചന്ദ്രനെന്നായിരുന്നു മലയാളികളുടെ പ്രതികരണം. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു അറസ്റ്റ് വാര്‍ത്ത എത്തിയത്. ഇതോടെ മലയാളികള്‍ പ്രാര്‍ത്ഥനയിലേക്ക് പോയി.
'ഊരാത്ത കോട്ടിന്റെ കഥ'
വൈശാലി അടക്കമുള്ള വിഖ്യാത സിനിമകള്‍ നിര്‍മ്മിച്ച രാമചന്ദ്രന്‍ എന്നയാളുടെ സംവിധാന മോഹവും ഏറെ ചര്‍ച്ചയായിരുന്നു. ഇങ്ങനെ പലപ്പോവും ബലംപിടിച്ചും സ്വന്തം കാപട്യം മറച്ചുവച്ചും സംസാരിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. കൈരളി ടിവിയില്‍ അഞ്ച്‌വര്‍ഷം മുമ്ബ് ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖം തന്നെ ഇത് വ്യക്തമാക്കുന്നതായിരുന്നു. മുഖംമൂടികളില്ലാതെയാണ് രാമചന്ദ്രന്‍ ബ്രിട്ടാസുമായി തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചത്. രസകരമായ ഈ അഭിമുഖത്തില്‍ തന്റെ കോളേജ് കാലവും ബിസിനസിനെകുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അറ്റ്ലസ് രാമചന്ദ്രന്‍ അനുഭവം പങ്കുവച്ചു.
എപ്പോഴും കോട്ടുധരിക്കുന്ന വ്യക്തിത്വമായ കഥയും രാമചന്ദ്രന്‍ ബ്രിട്ടാസിനോട് പങ്കുവെക്കുന്നുണ്ട്. കോട്ടുമായി പ്രണയം തുടങ്ങിയതോ ബാങ്ക് ഓഫീസറായിരുന്ന കാലത്താണെനെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. കോട്ടു ധരിക്കുന്നതിന്റെ പേരില്‍ തന്നെ കളിയാക്കി പലരും പറയുമ്ബോഴും അത് തന്നെ സന്തോഷവാനാക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്വന്തം പരസ്യത്തിലൂടെ ബിസിനസ് മെച്ചപ്പെടുത്താന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. സിനിമാ കമ്ബത്തെ കുറിച്ചും രാമചന്ദ്രന്‍ ബ്രിട്ടാസിനോട് മനസു തുറന്നു. സിനിമ ജനങ്ങളുടെ ഹൃദയത്തില്‍ കയറി ചെല്ലാനുള്ള ഏറ്റവും നല്ല ഉപാധിയാണെന്നായിരുന്നു അദ്ദേഹം അഭിമുകത്തില്‍ പറഞ്ഞത്. സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ ബിസിനസിന് ഗുണം ചെയ്തിട്ടുണ്ട്. ഏറ്റവും നല്ലതും ബുദ്ധിമുട്ടുള്ള കാര്യവും സിനിമയാണെന്നും അദ്ദേഹം പറയുന്നു. ചിന്താവിഷ്ടയായ ശ്യാമളയിലെ സംവിധായകനായി ശ്രീനിവാസന്‍ എത്തുന്ന രംഗം ഉപയോഗിച്ച് ബ്രിട്ടാസ് കളിയാക്കിയപ്പോഴും ആ കളിയാക്കലിനെയും ആസ്വദിക്കുന്ന വ്യക്തിത്വമായിരുന്നു രാമചന്ദ്രന്റേത്. 'ഹോളിഡേയ്സ്' എന്ന സിനിമ സംവിധാനം ചെയ്തത് രാമചന്ദ്രന്‍ ആയിരുന്നു. ഇത് ചൂണ്ടിയായിരുന്നു രാമചന്ദ്രന്റെ വിമര്‍ശനം.
ഈ സിനിമ എട്ടില്‍ പൊട്ടാന്‍ കാരണമായി രാമചന്ദ്രന്‍ പറയുന്നത് എല്ലായിടത്തും തന്റെ കണ്ണെത്തിയില്ലെന്നാണ്. മൂന്നാറില്‍ പോയി ഷൂട്ട് ചെയ്തതു കൊണ്ട് എന്റെ കണ്ണെത്തിയില്ലെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. എന്തായാലും ഇനി സംവിധാനത്തിന് ഇല്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. എല്ലാദിവസവു ഉറങ്ങാന്‍ കിടക്കുമ്ബോല്‍ സുന്ദരമായ കാര്യങ്ങളെ കുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്നാണ് ബ്രിട്ടാസിനോട് അറ്റ്ലസ് രാമചന്ദ്രന്‍ വ്യക്തമാക്കിയത്. രാവിലെ ദൈവത്തെ പ്രാര്‍ത്ഥിച്ചാണ് തുടങ്ങുന്നത്. പ്രണയിച്ചിട്ടുണ്ടോ? എന്നും ഗായികയെ പ്രണയിച്ചിട്ടുണ്ടോ.. എന്നുമുള്ള ബ്രിട്ടാസിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഗാനം എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഗായികമാരെയും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം സുറുമയെഴുതി മിഴികളേ... എന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
കോളേജ് കാലത്ത് പ്രണയിച്ചിട്ടില്ലെന്നാണ് രാമചന്ദ്രന്‍ ബ്രിട്ടാസിനോട് വെളിപ്പെടുത്തിയ മറ്റൊരു കാര്യം. ഇക്കാലത്ത് അമ്മയുടെ കര്‍ശന നിബന്ധകാരണം പെണ്‍കുട്ടികളുടെ മുഖത്തു നോക്കിയിരുന്നില്ല. കാലില്‍ നോക്കിയാണ് നടന്നിരുന്നത്. എന്നാല്‍, പെണ്‍കുട്ടികളാരും തന്നെ നോക്കിയിരുന്നില്ലെന്നും രാമചന്ദ്രന്‍ മുഖംമൂടികളില്ലാതെ വ്യക്തമാക്കുന്നു. ഞാന്‍ എന്റെ ഭാര്യയെ ഇപ്പോഴു പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു് അദ്ദേഹത്തിന്റെ പക്ഷം. മെലിഞ്ഞ പ്രകൃതക്കാരനായിരുന്നു അന്ന്. ബോഡി ബില്‍ഡിങ് കഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടികള്‍ നോക്കി തുടങ്ങിയതെന്നും രാമചന്ദ്രന്‍ ചമ്മലില്ലാതെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.