ചെന്നൈ: തമിഴ്നാട്ടിലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടി നേതാവ് ടി.ടി.വി ദിനകരന്റെ വീടിനുനേരെ പെട്രോള്‍ ബോംബാക്രമണം. ചെന്നൈയിലെ വീടിനുനേരെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ബോംബേറില്‍ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മദ്യപിച്ചെത്തിയ അക്രമിസംഘമാണ് ആക്രമണം നടത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.