• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അവർക്കൊപ്പം സിനിമയുടെ റിലീസ് സെപ്റ്റംബർ 20 നു അമേരിക്കയിൽ.- ശ്രീകുമാർ ഉണ്ണിത്താൻ

വളരെ  വ്യത്യസ്തമായ പ്രമേയത്തിൽ പുർണ്ണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന അവർക്കൊപ്പം  എന്ന സിനിമയുടെ  റിലീസ്  സെപ്റ്റംബർ  20 നു അമേരിക്കയിലെ വിവിധ തിയറ്റുറുകളിൽ റിലീസ് ചെയ്യും. ഗണേശ് നായർ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാം തന്നെ പ്രവാസി മലയാളികൾ ആണ്.

വാർദ്ധക്യത്തിലേക്ക് പോകുന്ന ഓരോ അമ്മമാരും ആഗ്രഹിച്ചു പോകുന്ന കാര്യം,   അമേരിക്കയിലെ മലയാളികളായ  ഓരോ അമ്മമാരുടെയും കഥയാണിത് .സമപ്രായക്കാര്‍ പൊന്നും പട്ടുമണിഞ്ഞ് ഓരോരോ ആഘോഷങ്ങള്‍ക്ക് ഒത്തുകൂടുമ്പോള്‍ തന്റെ ദുഃഖത്തെ ഓർത്തു  മനം വിതുമ്പുന്ന ഒരു അമ്മയുടെ കഥ . അമേരിക്ക എന്ന സ്വപ്നഭൂമിയിൽ എത്തിയ പ്രായഭേദമന്യേ ഏവരും  കണ്ടിരിക്കേണ്ട ഒരു സിനിമ ആണിത്.

ചില കാഴ്ചകൾ കണ്ണുകൊണ്ടല്ല , ഹൃദയം കൊണ്ടാണ് കാണേണ്ടത് എന്ന സന്ദേശമാണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്നത്.വളരെ  വ്യത്യസ്തമായ പ്രമേയത്തിൽ പുർണ്ണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഏറെ പുതുമകളും പ്രത്യേകതകളും അവകാശപ്പെടുന്നു.ഓരോ അമേരിക്കൻ മലയാളിക്കും അഭിമാനം പകരും വിധം ഈ ദൃശ്യവിരുന്നിൻറെ എല്ലാ മേഖലകളിലും തന്നെ  അമേരിക്കൻ പ്രവാസി മലയാളിയുടെ കലാസ്നേഹത്തിൻറെയും  നൈപുണ്യത്തിൻറെയും  കരുണയുടെയും കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്  'ഭൂമിയിലെ പറുദീസ' എന്ന് വിളിക്കുന്ന ഈ പ്രവാസഭൂവിൽ എത്തപ്പെട്ടവർ നേരിടേണ്ടിവരുന്ന കഠിന സാഹചര്യങ്ങളും  നിസ്സഹായവസ്ഥകളും ആദ്യമായി മറയില്ലാതെ അഭ്രപാളികളിൽ പകർത്തിയിരിക്കുന്നു.   TLC (Tender Love Care )യിലൂടെ  അവർ സമൂഹത്തിൻറെ  ഭാഗമാകുന്നത്‌ എങ്ങനെ എന്നും 'അവർക്കൊപ്പം 'പ്രേക്ഷകരോട് പറയുന്നു. അമേരിക്കയിൽ ഋഷി മീഡിയയുമായി സഹകരിച്ചാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.ഇതിലെ മനോഹരമായ അഞ്ചു സിനിമ ഗാനങ്ങളും തീർച്ചയായും സംഗീത ആസ്വാദകർക്ക് ഒരു വിരുന്നാകും എന്ന് പ്രത്യാശിക്കുന്നു.                                                       

 ഈ  കഥ കലാമൂല്യമുള്ള തിരക്കഥ  ആക്കിയിരിക്കുന്നത് അജിത് എൻ.നായർ ആണ് .  നിഷികാന്ത്  ഗോപി ,അജിത് നായർ എന്നിവരുടെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗിരിസൂര്യ ഈണം നൽകി , ജാസി ഗിഫ്റ്റ് ,ബിജു നാരായണൻ,നജിം അൻഷാദ് ,കാർത്തിക ഷാജി ,ഗിരി സൂര്യ , ജ്യോത്സന , ബിന്നി കൃഷ്ണകുമാർ  എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .അമേരിക്കൻ പ്രവാസി മലയാളികളായ കൊച്ചുണ്ണി ഇളവൻ മഠം (എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ )  , മനോജ് നമ്പ്യാർ  (ഡയറക്ടർ ഫോട്ടോഗ്രാഫി ),   ലിൻസെൻറ് റാഫേൽ    (എഡിറ്റിംഗ് ) ഷാജൻ ജോർജ് ( അസിസ്റ്റന്റ്റ് ഡയറക്ടർ ) , ശ്രീ പ്രവീൺ  ( അസിസ്റ്റന്റ്റ് ഡയറക്ടർ  ) ,    അവർക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാർട്ടിൻ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോൺ ഡേവിഡ് എന്നിവരാണ് . പാർത്ഥസാരഥി പിള്ള  (കാസ്‌റ്റിങ് ഡയറക്ടർ ) , ചിത്രത്തിന്റെ മീഡിയ ലൈസൻ , പിആർ ഒ യും ആയി ശ്രീകുമാർ ഉണ്ണിത്താൻ , ജയരാജ് ഋഷികേശൻ നായർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ ഈ ചിത്രത്തിന്റെ അണിയറയിൽ കലാപാടവം തെളിയിച്ചിരിക്കുന്നു.

ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിന്തുണയും സേവനവും നൽകിയവർ അനവധിയാണ് . ബാലൻ വിജയൻ റൂബി ഗ്രൂപ്പ്  , വിനോദ് കെ.ആർ ,കെ , രമേശ് എം ചാനൽ ,എബിസൺ എബ്രഹാം ,ബിജു ഓമല്ലൂർ,അരവിന്ദ് ജി .പദ്മനാഭൻ ,സുരേന്ദ്രൻ നായർ ,ഗിരീഷ് നായർ,വിൽസൺ ഡാനിയേൽ ,കുമ്പളത്തു പദ്മകുമാർ ,ഗോപൻ ജി.നായർ, ജയദേവ് നായർ ,ഡോ .പദ്മജ പ്രേം , ഡോ .രാമചന്ദ്രൻ ,ഡോ .ഫ്രാൻസിസ് ക്ളമൻറ്‌ ,അപ്പുക്കുട്ടൻ പിള്ള ,ജനാർദ്ദനൻ തോപ്പിൽ  , വിജയമ്മ നായർ , ഡോക്ടർ പ്രഭ കൃഷ്ണൻ , രവീന്ദ്രൻ നായർ , ഷൈനി ജോർജ് , സുരേന്ദ്രൻ നായർ എന്നിവരുടെ പേരുകൾ എടുത്തു പറയേണ്ടതുണ്ട്. പോസ്റ്റർ ഡിസൈൻസ് നിർവഹിച്ചിരിക്കുന്നത് സത്യൻസ് കോഴിക്കോട്. 

റോക്‌ലാൻഡ് കൗണ്ടിയിലുള്ള മാവേലി സിനിമാസ്സിലും ,ലോങ്ങ് ഐലൻഡ് ബെൽമോർ പ്ലേഹൗസ് തീയേറ്റർ , എഡിസൺ ബിഗ് സിനിമാസ്സിലും  അവർക്കൊപ്പം റിലീസ് ചെയുന്നുണ്ട്. 

ശ്രുതിലയ ബാൻഡ് ചിക്കാഗോ  ചിത്രത്തിൽ ഭാഗമാകുന്നു . ഹാപ്പി റൂബിസ് സിനിമയാണ്  'അവർക്കൊപ്പം ' തീയറ്ററുകളിൽ എത്തിക്കുന്നത് 

Top