• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അയോധ്യ: കേസ്‌ വിധി പറയാന്‍ മാറ്റി

അയോധ്യാ വിഷയത്തില്‍ മധ്യസ്ഥരെ നിയമിക്കുന്നത്‌ സംബന്ധിച്ച കേസ്‌ വിധിപറയാന്‍ സുപ്രീം കോടതി മാറ്റി. മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ കോടതിയില്‍ എതിര്‍ത്തു. മുസ്ലിം സംഘടനകള്‍ മധ്യസ്ഥ ശ്രമത്തെ അനുകൂലിച്ചു. ആരൊക്കെയാണ്‌ മധ്യസ്ഥരായി വേണ്ടത്‌ എന്നതു സംബന്ധിച്ച്‌ കക്ഷികള്‍ക്ക്‌ കോടതിയില്‍ പട്ടിക നല്‍കാമെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രം പണിയുന്നതില്‍നിന്ന്‌ പിന്നോട്ടു പോകാന്‍ തയ്യാറാല്ലെന്നും പള്ളി നിര്‍മാണത്തിന്‌ മറ്റൊരു സ്ഥലം നല്‍കാന്‍ തയ്യാറാണെന്നും ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹിന്ദു സംഘടനകള്‍ എതിര്‍ത്താലും മധ്യസ്ഥ ശ്രമത്തിന്‌ സുപ്രീം കോടതി ഉത്തരവിടണം എന്നായിരുന്നു മുസ്ലിം സംഘടനകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്‌.

അയോധ്യ വിഷയം മതപരവും വൈകാരിക വിഷയമാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ രണ്ടു ഭാഗങ്ങളും കേട്ട്‌ വൈകാരികമായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ ഇരുപക്ഷത്തെയും മുറിപ്പെടുത്താതെയുള്ള തീരുമാനമാണ്‌ ഉചിതം. അതിനാല്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും കോടതി പറഞ്ഞു. മധ്യസ്ഥതയ്‌ക്ക്‌ രഹസ്യ സ്വഭാവം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

Top