• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അയോധ്യ പ്രശ്‌നം ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു

അയോധ്യ പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയമിച്ചു.
മുന്‍ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ്‌ ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ്‌ സുപ്രീംകോടതി രൂപം നല്‍കിയിരിക്കുന്നത്‌. ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ്‌ സമിതിയിലെ മറ്റ്‌ അംഗങ്ങള്‍.

യുപിയിലെ ഫൈസാബാദില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നാലാഴ്‌ചയ്‌ക്കുള്ളില്‍ മധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട്‌ കോടതിയില്‍ നല്‍കണം. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്‌ച്ച സമയം മധ്യസ്ഥ സമിതിക്ക്‌ അനുവദിച്ചു അതുവരെ മധ്യസ്ഥ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന്‌ മാധ്യമങ്ങള്‍ക്ക്‌ വിലക്കുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രശ്‌ന പരിഹാരത്തിന്‌ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട്‌ സ്വീകരിച്ചാണ്‌ മധ്യസ്ഥചര്‍ച്ചകള്‍ക്ക്‌ സുപ്രീംകോടതി വഴിയൊരുക്കിയിരിക്കിയത്‌. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ്‌ വ്യവസ്ഥ എന്താണോ അത്‌ സുപ്രീംകോടതിക്ക്‌ വിധിക്ക്‌ തുല്യമായിരിക്കും എന്ന്‌ കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.

 

Top