തിരുവനന്തപുരം: ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പുറത്തായേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാമൂഹിക, സാമ്ബത്തിക, ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വളരെ പാവപ്പെട്ടവരെ കണക്കാക്കിയാണ് ആയുഷ്മാന്‍ ഭാരതില്‍ ഉപഭോക്താക്കളെ നിശ്ചയിക്കുന്നത്.
2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ ആയുഷ്മാന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്നും 18.5 ലക്ഷം കുടുംബങ്ങളാണ് പരമാവധി ഉള്‍പ്പെടുക. ബാക്കിയുള്ള ലക്ഷക്കണക്കിന് ആള്ക്കാര് പദ്ധതിയില്‍ നിന്നും പുറത്താകുന്ന സ്ഥിതിയാണുള്ളതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പദ്ധതിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകും. ആര്‍എസ്ബിവൈയില്‍ ഉള്‍പ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉള്‍പ്പെടെ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുന്നത്. ഈ പദ്ധതികള്‍ക്ക് 2019 മാര്‍ച്ച് 31 വരെ കേന്ദ്രം അനുമതി നല്കിയിട്ടുള്ളതും അതിനുള്ള പ്രീമിയം അടച്ചതുമാണ്.
മറ്റുള്ള സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി കേരളത്തിലെ വളരെ പാവപ്പെട്ടവരെ നിശ്ചയിച്ചാല്‍ നിലവിലെ ആനുകൂല്യം ലഭിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ജനങ്ങളും പുറത്താകും. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്ക ദൂരീകരിക്കുന്നതിന് വേണ്ടി സംസ്ഥാനം കാത്തിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.