ന്ജിങ്: ഇന്ത്യയുടെ പി.വി.സിന്ധുവിന് ഒരിക്കല്‍ക്കൂടി ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അടിതെറ്റി. വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ചാമ്ബ്യന്‍ സ്പെയിനിന്റെ കരോലിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്.
സ്കോര്‍: 19-21, 21-10 ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒകുഹാരയോടായിരുന്നു സിന്ധുവിന്റെ ഫൈനലിലെ തോല്‍വി. 12 മത്തെ തവണ സിന്ധുവുമായി നേര്‍ക്കുനേരെത്തിയ മാരിന്റെ ഏഴാം വിജയമാണിത്