തിരുവനന്തപുരം: മണ്മറഞ്ഞു പോയ പിതൃക്കളുടെ മോക്ഷത്തിനായി നാളെ കര്‍ക്കിടക വാവ് ബലിദര്‍പ്പണം നടക്കും. കൂടാതെ കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 10 രാത്രി ഓഗസ്റ്റ് ൧൧ ഉച്ചയ്ക്ക് 11 മണി വരെ ഡ്രൈ ഡേയായി ജില്ലാ കളക്റ്റര്‍ ഡോ. കെ വാസുകി ഉത്തരവിട്ടു. ജില്ലകളില്‍ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ ബലിദര്‍പ്പണത്തെ എത്രമാത്രം ബാധിക്കും എന്ന ആശങ്കയിലാണ് ജനങ്ങള്‍.
കനത്ത മഴയെ തുടര്‍ന്ന് ഭൂരിഭാഗം പുഴകളിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഇതേ സ്ഥിതി തന്നെയാണ് കടല്‍ തീരങ്ങളിലും ഉള്ളത്. ര്‍ക്കല പാപനാശം, തിരുവല്ലം, അരുവിക്കര, അരുവിപ്പുറം, ശംഖുംമുഖം എന്നീ പ്രദേശങ്ങളില്‍ നല്ല തിരക്കാണ് ബലിദര്‍പ്പണത്തോടനുബന്ധിച്ച് ഉണ്ടാകുന്നത്. മാത്രമല്ല ബലിദര്‍പ്പണം നടക്കുന്ന തീരങ്ങളില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 11ന് പുലര്‍ച്ചെ ബലിദര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.