എഴുത്തുകാരി കെ ആര്‍ മീരക്കെതിരെ അശ്ലീലചുവയുള്ള കമന്റുമായി വിടി ബല്‍റാം എംഎല്‍എ. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച വിടി ബല്‍റാം എല്‍എല്‍എക്കെതിരെ കെ ആര്‍ മീര രംഗത്തെത്തിയിരുന്നു.
തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ ആര്‍ മീരയുടെ പ്രതികരണം. ഈ പോസ്റ്റിനടിയിലാണ് ബല്‍റാം അശ്ലീല ചുവയുള്ള കമന്റിട്ടത്.
'പോ മോനേ ബാല രാമാ ' എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ പാര്‍ട്ടിക്ക് വേണ്ടിയാണവര്‍ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്‌ക്ക് കൂടെ നില്‍ക്കും. എന്നാല്‍ തിരിച്ച് പോ മോളേ `മീരേ' എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.എന്നായിരുന്നു ബല്‍റാമിന്റെ കമന്റ്. ബല്‍റാമിന്റെ കമന്റ് വലിയ വാദപ്രതിവാദത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്.