ബാംഗ്ലൂര്‍ സ്പോടന കേസ് പ്രതി പി.സലിം പിടിയില്‍. കണ്ണൂരിലെ പിണറായില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തടിയന്റവിട നസീറിന്റെ പ്രധാന കൂട്ടാളിയാണ് പിടിയിലായ സലീം.
ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതി പി.സലിം അറസ്റ്റില്‍. കണ്ണൂര്‍ പിണറായിയില്നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സ്ഫോടനക്കേസ് പ്രതി തടയന്റവിട നസീറിന്റെ അടുത്ത കൂട്ടാളിയാണ് സലിം. സ്ഫോടനങ്ങളെ തുടര്‍ന്ന് പത്തു വര്‍ഷമായി സലിം ഒളിവില്‍ കഴിയുകയായിരുന്നു.
2008ല്‍ ജുലായ് 25 ന് ബാംഗ്ലൂരില്‍ എട്ടിടങ്ങളിലായി നടന്ന ബോംബ് സ്ഫോടന പരന്പരയില്‍ ഒരു സ്ത്രീ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തടയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ്, പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി ഉള്‍പ്പെടെ 32 പേരാണ് ബാഗ്ലൂര് സ്ഫോടനക്കേസില്‍ പ്രതികള്‍. കേസിലെ 12-ാം പ്രതി അബ്ദുള്‍ റഹീം എന്ന അഫ്താര്, പതിമൂന്നാം പ്രതി മുഹമ്മദ് ഫയാസ്, പതിനാലാം പ്രതി പി. ഫായിസ്, പതിനഞ്ചാം പ്രതി മുഹമ്മദ് യാസിന് എന്ന വര്‍ഗീസ് ജോസഫ് എന്നിവര്‍ പാക് അധിനിവേശ കാഷ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.