• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍കൂടി ലയിക്കുന്നു; രൂപപ്പെടുക രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക്

ഡല്‍ഹി: രാജ്യത്തെ മൂന്നു പൊതുമേഖലബാങ്ക് കൂടി ലയിച്ച്‌ ഒന്നാകുന്നു. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ ലയിച്ച്‌ ഒരു ബാങ്കായി പ്രവര്‍ത്തിക്കും ഇതിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നുബാങ്കുകളും ലയിച്ച്‌ ഒന്നാവുന്നതിലൂടെ രാജ്യത്തെ വലിയ മൂന്നാമത്തെ ബാങ്കാണ് രൂപീകൃതമാവുക. ലയനത്തോടെ ഏത് പേരിലാവും പുതിയ ബാങ്ക് അറിയപ്പെടുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കൂടുതല്‍ ബാങ്കുകളെ ലയിപ്പിച്ച്‌ ശക്തമായ ബാങ്കുകള്‍ രൂപീകരിക്കും എന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നത്.

Top