• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേരളത്തില്‍ പുതിയ ബാറുകള്‍ അനുവദിക്കരുതെന്ന്‌ ഒരുവിഭാഗം ബാറുടമകള്‍

പുതിയ ബാറുകള്‍ അനുവദിക്കരുതെന്ന്‌ ബാര്‍ ഉടമകളില്‍ ഒരു വിഭാഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. തീരുമാനം എതിരായാല്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌ ഇവര്‍. എന്നാല്‍ ഒരു വിഭാഗത്തിനെ മാത്രം സംരക്ഷിക്കുന്ന നിലപാട്‌ സ്വീകരിക്കരുതെന്നു ബിജു രമേശ്‌ ആവശ്യപ്പെട്ടു.

യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പൂട്ടിയ ബാറുകളില്‍ ഭൂരിഭാഗവും തുറന്നെന്നു മാത്രമല്ല, പുതിയ 158 ബാറുകള്‍ക്ക്‌ അനുമതിയും എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നല്‍കി. ഇതോടെ ബാറുകളുടെ എണ്ണം 535 ആണ്‌. നിരവധി ബാറുകള്‍ ത്രീസ്റ്റാറും ഫോര്‍ സ്റ്റാറും ആക്കി മാറ്റുന്നതിനുള്ള പണിപ്പുരയിലുമാണ്‌. ബാറുകള്‍ കൂടുതലെത്തിയാല്‍ നിലവിലുള്ള പലതും പൂട്ടിപോകുമെന്നാണ്‌ ബാര്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചത്‌. പ്രസിഡന്‍റ്‌ സുനില്‍കുമാര്‍ അടക്കമുള്ളവരാണ്‌ ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്‌. ഇതോടെ എതിര്‍പ്പുമായി അസോസിയേഷനിലെ ഒരു വിഭാഗം രംഗത്തെത്തി
എഴുപത്തഞ്ചോളം ഹോട്ടലുകളാണ്‌ ബാറിനുള്ള അപേക്ഷയുമായി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്‌. ഇതിനിടയില്‍ പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാരിനെ സമീപിച്ചതോടെ അസോസിയേഷനില്‍ ഭിന്നതയും രൂക്ഷമായി.

Top