ചെന്നൈ∙ കോളജിനു മുന്നിൽ വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെന്നൈ കെകെ നഗർ മീനാക്ഷി കോളജിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞു പുറത്തേക്കു വരികയായിരുന്ന അശ്വിനി എന്ന പെൺകുട്ടിയെ ഗേറ്റിൽ വച്ച് പ്രതി അഴകേശൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ബികോം വിദ്യാർഥിനിയാണ് അശ്വനി. അഴകേശനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മർദിച്ചവശനാക്കിയാണു നാട്ടുകാർ അഴകേശനെ പൊലീസിനു കൈമാറിയത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാകൂവെന്നു കെകെ നഗർ പൊലീസ് അറിയിച്ചു
ഗുരുതരമായി പരിക്കേറ്റ അശ്വിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലം രക്ഷിക്കാനായില്ല. കോളേജിലെ ഒന്നാംവര്‍ഷ ബി കോം വിദ്യാര്‍ഥിനിയാണ് അശ്വിനി.
അശ്വിനിയെ കുത്തിപ്പരിക്കേല്പിച്ചതിനു ശേഷം അളഗേശന്‍ ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മിനറല്‍ വാട്ടര്‍ വ്യാപാരിയാണ് അളഗേശന്‍.