• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ലോകത്തിലെ ഏറ്റവും നല്ല രാജ്യം ന്യസിലന്റ്; രണ്ടാം സ്ഥാനം നോര്‍വേയും മൂന്നാം സ്ഥാനം ഫിന്‍ലഡും:: ആദ്യ 50ല്‍ ഇടം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല

സന്തോഷവും സമാധാനവും വിളങ്ങുന്ന ഒരു രാജ്യത്ത് താമസിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ജനങ്ങളുടെ സന്തോഷം, പണം, ആരോഗ്യം അടക്കം പല കാര്യങ്ങളെയും ആശ്രയിച്ചാണ് ലോകത്തെ ഏറ്റവും വാസയോഗ്യവും ഏറ്റവും സന്തോഷകരമായ രാജ്യത്തെ കണ്ടെത്തുക. ലണ്ടന്‍ ആസ്ഥാനമായ ലെഗാറ്റം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ലോകത്തെ ഏറ്റവും നല്ല 25 രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.

പണത്തിന്റെ അളവാണ് സന്തോഷത്തിന്റെ ഒരു മാനദണ്ഡമെങ്കില്‍ 104 ഘടകങ്ങള്‍ കണക്കിലെടുത്താണ് ലഗാറ്റം രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ജി ഡി പി, ഫുള്‍ ടൈം ജോലി ചെയ്യുന്നവരുടെ എണ്ണം, സുരക്ഷിതമായ ഇന്റര്‍നെറ്റ് സര്‍വ്വീസ് എന്നിവ അടക്കം ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാമ്ബത്തികം, ബിസിനസ് സാഹചര്യം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം തുടങ്ങിയവയും പരിഗണിച്ചു. 149 രാജ്യങ്ങളില്‍ നിന്നാണ് 25 രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.

ന്യൂസിലന്റ് പട്ടികയില്‍ ഒന്നാമതായപ്പോള്‍ പട്ടികയില്‍ 17-ാം സ്ഥാനത്താണ് അമേരിക്ക ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 11-ാം സ്ഥാനത്ത് നിന്നാണ് 17-ാം സ്ഥാനത്തേക്ക് അമേരിക്ക പിന്തള്ളപ്പെട്ടത്. ബ്രിട്ടന്‍ പട്ടികയില്‍ പത്താം സ്ഥാനത്താണ്. പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തിയതെല്ലാം യൂറോപ്യന്‍ രാജ്യങ്ങളാണ്.

എന്നാല്‍ ന്യൂസിലന്റിനെ ഭൂമിയിലെ ഏറ്റവും നല്ല രാജ്യമായി തിരഞ്ഞെടുക്കുപ്പെടുകയായിരുന്നു. പട്ടികയില്‍ രണ്ടാം സ്താനത്ത് നോര്‍വേ എത്തിയപ്പോള്‍ മൂന്നാം സ്ഥാനം ഫിന്‍ലന്‍ഡിനാണ്.

Top