തിരുവനന്തപുരം : മാറ്റത്തിന്റെ പാതയില്‍ ബിവറേജസ് കോര്പറേഷന്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലാണ് ആദ്യ മോഡല്‍ ബെവ്കോ ഔട്ട്ലെറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്.
സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തില്‍ തീര്‍ത്തും മോഡേണ്‍ ആയിരിക്കുകയാണ് ബെവ്കോ. സെല്‍ഫ് ഹെല്പ് പ്രീമിയം മോഡലാക്കിയാണ് ബെവ്കോ ഔട്ട്ലെറ്റുകള് എത്തുന്നത്. അകത്തു നിന്നും പുറത്തു നിന്നും നോക്കിയാല്‍ ഒരു മാര്‍ജിന്‍ ഫ്രീ ലുക്കാണ് ഔട്ട്ലെറ്റിന് ഉണ്ടാകുക. എസി മുറിയില്‍ ആകര്‍ഷകമായ ലൈറ്റിംഗും ഇന്റീരിയറും എല്ലാമായി മൊത്തത്തില്‍ ഒരു പരിഷ്കാരി ലുക്ക്.
സൂപ്പര്മാര്ക്കറ്റുകളിലെപ്പോലെ കട മുഴുവന്‍ നടന്ന് ഇഷ്ടമുള്ളത് സ്വന്തമായി തെരഞ്ഞെടുക്കാം. മാറിയ മദ്യനയത്തോടൊപ്പം വരുന്ന പത്തു മാസത്തിനുള്ളില്‍ ആകെയുള്ള 270 ഔട്ട്ലെറ്റുകളും ഇതേ രീതിയിലാക്കാനുള്ള ശ്രമത്തിലാണ് ബെവ്കോ.