• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഭാരത് ബന്ദിനിടെ ദലിത്​​ സംഘടനകളുടെ അക്രമം; മധ്യപ്രദേശില്‍ നിരോധനാജ്ഞ, മരണം അഞ്ചായി

ഭുവനേശ്വര്‍: 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്​ട്​ ഭേദഗതി ചെയ്​തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത്​​ സംഘടനകള്‍ ആഹ്വാനം ചെയ്​ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമം. പഞ്ചാബ്, രാജസ്​ഥാന്‍, മധ്യപ്രദേശ്​, ഉത്തര്‍പ്രദേശ്​, ഝാര്‍ഖണ്ട്​ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. രാജസ്ഥാനിലെ അല്‍വാതിലുണ്ടായ അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

മധ്യപ്രദേശില്‍ സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥി നേതാവുള്‍പ്പെടെ നാലു പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നെന്ന്​ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ ട്രെയിന്‍ ഗതാഗതം സമരക്കാര്‍ തടഞ്ഞു. വീടുകള്‍ക്ക്​ തീയിടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്​തിട്ടുണ്ട്​​. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ നാളെ രാവിലെ ആറു മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാജസ്ഥാനില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്​ പൊലീസുകാരടക്കം മൂന്ന്​ പേര്‍ക്ക്​ പരിക്കേറ്റു​.

പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ പരാതിയില്‍ കേസെടുക്കുന്നതിന്​ മുമ്ബ്​ പ്രാഥമിക അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ്​ എസ്​.സി/എസ്​.ടി സംഘടനകള്‍ ബന്ദാചരിക്കുന്നത്​. ജസ്​റ്റിസ്​ എ.കെ ഗോയല്‍, യു.യു ലളിത്​ എന്നിവരടങ്ങിയ ബെഞ്ച്​ മാര്‍ച്ച്‌​ 20നായിരുന്നു​ വിവാദമായ സു​പ്രീം കോടതി ഉത്തരവ്​ പുറപ്പെടുവിച്ചത്​.

​പ്രതിഷേധത്തി​​​​​​​​​​​െന്‍റ പശ്ചാത്തലത്തില്‍ ഗതാഗതവും മൊബൈല്‍ ഇന്‍റര്‍നെറ്റും നിയന്ത്രിക്കാന്‍ പഞ്ചാബ്​ സര്‍ക്കാര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്​. ബിഹാറിലും ഒഡീഷയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ ജനജീവിതത്തെ സമരം ബാധിച്ചിട്ടില്ല. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന്​ പുനഃപരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്​.

Top