യുഎസ് പ്രസിഡന്റായി് അധികാരേമേറ്റെടുത്ത ജോ ബൈഡന്‍ പകല്‍ മുഴുവന്‍ വൈറ്റ് ഹൗസ് ഓവല്‍ ഓഫിസില്‍ തിരക്കിട്ട ജോലിയിലായിരുന്നു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി പുതിയവ ഇറക്കുന്നതിലാണ് പുതിയ പ്രസിഡന്റ് ബൈഡന്‍ വ്യാപൃതനായത്.
കോവിഡ് മഹാമാരി നിയന്ത്രണവിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ അടിയന്തര നടപടികളാണ് ബൈഡന്‍ സ്വീകരിച്ചത്. പൊതുസ്ഥാപനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതും വാക്‌സീന്‍ വിതരണ ഏകോപനച്ചുമതലയുള്‍പ്പെടെ കോവിഡിനെതിരെ കര്‍മസേന രൂപീകരിക്കുന്നതുമാണു മുന്‍ഗണനയിലുള്ളത്.
പാരിസ് കാലാവസ്ഥാ ഉടമ്പടിയിലേക്കു തിരികെ പ്രവേശിക്കുന്നതും ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനഃസ്ഥാപിക്കന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളിലും ഒപ്പിട്ടു.
വംശീയാടിസ്ഥാനത്തില്‍ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോണ്‍ഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെന്‍സസില്‍ പൗരത്വമില്ലാത്തവരെയും ഉള്‍പ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി. രേഖകളില്ലാതെ കുടിയേറിയവര്‍ക്കുള്ള സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്.