ദുബായ് ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയിക്കെതിരെയുള്ള ചെക്ക് കേസ് ഒത്തുതീർപ്പായതിനു പിന്നാലെ, വായ്പ തിരിച്ചടയ്ക്കാത്തതിനു കേസിൽപ്പെട്ടിരുന്ന രണ്ടാമത്തെ മകൻ ബിനീഷും ദുബായിലെത്തി. താൻ, ദുബായിലെത്തിയ വിവരം ബുർജ് ഖലീഫയ്ക്കു സമീപം നിന്നു ‘ഫെയ്സ്ബുക് ലൈവി’ലൂടെ ബിനീഷ് അറിയിക്കുകയും ചെയ്തു. എന്നാൽ കേസിനെക്കുറിച്ചു പരാമർശിച്ചില്ല. ‘സഖാക്കളും സുഹൃത്തുക്കളും’ അഭ്യർഥിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും പറഞ്ഞു.
'ഞാന്‍ ആദ്യമായിട്ടാണ് ഫെയ്സ്ബുക്ക് ലൈവില്‍ വരുന്നത്.ഞാന്‍ മുമ്പ് പറഞ്ഞിരുന്നു കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുതെന്ന്. അത് വീണ്ടും ആവര്‍ത്തിക്കുകയാണ്. കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുത്. നിങ്ങള്‍ വിചാരിച്ചത് ഞാന്‍ കുളത്തില്‍ വീണു, മുങ്ങിപ്പോയി എന്നൊക്കെയല്ലേ, അത് കണ്ട് കുറേ പേര് കൈകൊട്ടി ചിരിച്ചു. നിങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കുളത്തിന്റെ അകത്ത് കുറച്ചുനേരം മുങ്ങിക്കിടന്നിട്ട് അതിന്റകത്തുള്ള പായലൊക്കെ എടുത്ത് വൃത്തിയാക്കിയിട്ട് മുകളിലേക്ക് വന്നതല്ല. ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് വേണമെങ്കില്‍ കുളത്തിന്റെ അരികില്‍ ഞാന്‍ നില്ക്കാം. നിങ്ങള്‍ വേണമെങ്കില്‍ തള്ളിയിട്ടോ, അപ്പോഴും നിങ്ങള്‍ വിചാരിക്കും ഞങ്ങള്‍ വീണ്ടും മുങ്ങിപ്പോയെന്ന് അങ്ങനെയൊന്നും മുങ്ങിപ്പോകുന്ന രീതിയിലല്ല വളര്‍ന്നത്.