ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം പുരോഗിക്കുന്നുവെന്ന് മുംബൈ പൊലീസ് വക്താവ് മഞ്ജുനാഥ്. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിന് കേസെടുത്തെന്നും അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കേസ് അന്വേഷിക്കുന്ന മുംബൈയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തിയിരുന്നു. ഓഷിവാര സ്റ്റേഷനില്‍ നിന്നുള്ള എസ്ഐ റാങ്കിലുള്ള വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണ് എത്തിയത്. ഇവര്‍ കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തി.
എഫ്ഐആര്‍ മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ മൊഴിയെടുത്തുകഴിഞ്ഞാല്‍ ഓഷിവാര പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും.
അതേസമയം, ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ച് അറിയില്ലെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വാദം തെറ്റെന്നു തെളിഞ്ഞു. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നനല്‍കി വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി നേരത്തെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു
ബിനോയിക്കെതിരായ യുവതിയുടെ പരാതിയില്‍ ഈ മാസം 13നാണ് മുംബൈ പൊലീസ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രണ്ടു മാസം മുന്‍പ് സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് യുവതി പരാതി നല്‍കിയിരുന്നുവെന്നാണ് സൂചന. വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി വ്യക്തിപരമാണെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്രനേതൃത്വം സ്വീകരിച്ച സമീപനം.