സാന്‍ഫ്രാന്‍സിസ്കോ: കടവൂര്‍ പുന്നമറ്റം പലനാട്ടു വീട്ടില്‍ പി.വി. ഏലിയാസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകന് ബിനോയ് പി. ഏലിയാസ് (56) സാന്‍ഫ്രാന്‍സിസ്കോയില്‍ നിര്യാതനായി. മൂന്നു ദിവസം മുന്‍പ് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കോമയില്‍ ആവുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍ അസൈലം ഓഫിസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. സംസ്ക്കാരം പിന്നീട് ന്യൂയോര്‍ക്കില്‍.
ഭാര്യ: ജീന, മക്കള്‍: സാം, ബെഞ്ചമിന്‍, സഹോദരങ്ങള്‍: സന്തോഷ് പി. ഏലിയാസ്, ബിജു പി. ഏലിയാസ്, ഷൈമോള്‍ ബേബി.