• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ബിനു ജോസഫ്‌ യോങ്കേഴ്‌സ്‌ നിര്യാതനായി, സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്‌ച

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ട്രഷററും മുന്‍ പ്രസിഡന്റുമായ ബിനു ജോസഫ്‌ (48) നിര്യാതനായി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്‌ച നടക്കാനിരിക്കെയാണ്‌ മരണം.

മാവേലിക്കര ഗിരിശേരില്‍ കുടുംബാംഗം പരേതനായ ജോസഫ്‌ വര്‍ഗീസിന്റെയും കോട്ടയം താന്നിക്കല്‍ കുടുംബാംഗം രമണി ജോസഫിന്റെയും പുത്രനാണ്‌. ഭോപ്പാലിലാണ്‌ ജനിച്ചതും വളര്‍ന്നതും. 34 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്‌.

ഭാര്യ മെറിന്‍ ജോസഫ്‌ കമ്പ്യൂട്ടര്‍ പ്രൊഫഷണലാണ്‌. മക്കള്‍: മെലനി, തിമത്തി. ഷാരണ്‍ മാത്യു (ഡാളസ്‌) സഹോദരിയാണ്‌. മനോജ്‌ മാത്യു ആണ്‌ സഹോദരീ ഭര്‍ത്താവ്‌.

യോങ്കേഴ്‌സില്‍ നിന്നു അടുത്തയിടക്കാണു മൊഹീഗന്‍ ലേക്കിലേക്കു താമസം മാറ്റിയത്‌. ടാക്‌സ്‌ ആന്‍ഡ്‌ അക്കൗണ്ടിംങ്‌്‌ രംഗത്താണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌.

പൊതുദര്‍ശനം ഞായറാഴ്‌ച. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 23) സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ യോങ്കേഴ്‌സില്‍. സംസ്‌കാരം മൗണ്ട്‌ ഹോപ്പ്‌ സെമിത്തെരിയില്‍

Top