ഫിലദൽഫിയാ. സംഗീതം പോലെ മധുരമായ പ്രഭാഷണങ്ങളുടേയും സൗമ്യമായ വ്യക്തിത്വത്തിന്റെയും ഉടമയായ മാർത്തോമ്മാ സഭയിലെ ഗീവർഗീസ് മാർ അത്തനാസിയോസ് സഫഗൻ മെത്രാപ്പോലീത്താ (74) ഇനിയും വിശ്വാ സികളുടെ മനസ്സിൽ ഒരിക്കലും മറക്കാത്ത ഓർമ്മയായി നിലനിൽക്കും. കാലം ചെയ്ത മാർത്തോമ്മാ സഭയുടെ സഫഗൻ മെത്രാപ്പോലീത്തായും റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനുമായ അഭി. ഗീവർഗീസ് മാർ അത്താന ാസിയോസിന്റെ ഭൗതീക ശരീരം ഏപ്രിൽ 20 വെള്ളിയാഴ്ച തിരുവലാ സെന്റ് തോമസ് മാർത്തോമാ പള്ളി യാട് ചേർന്ന് ഉള്ള പ്രത്യേക കബറിത്തിൽ ആയിരങ്ങളുടെ സാനിദ്ധ്യത്തിൽ കബറടക്കി.
രാവിലെ 10 മണിക്ക് നഗരി കാണിക്കൽ ശുശ്രുഷയോടെയാണ് കബറടക്ക ശുശ്രൂഷ ആരംഭിച്ചത്. സഭാദ്ധ്യക്ഷൻ അഭി.ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ, മറ്റ് എപ്പിസ്കോപ്പാമാർ, സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ് എന്നിവർ സംസ "കാരശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മാർത്തോമ്മാ സഭയെ മുൻ കാലങ്ങളിൽ നയിച്ച പിതാക്കൻമാരുടെ കബറിടത്തോട് ചേർന്ന് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ കിഴക്കു ഭാഗത്തായി തയ്യാറാക്കിയ കബറിടത്തിൽ ആയിരുന്നു കബറടക്കം. രാവിലെ എട്ടരക്ക് ആരംഭിച്ച ശുശ്രൂഷകൾക്കും നഗരി കാണിക്കലിനും ശേഷം പതിനെന്നരയോടെ ഭൗതീക ശരീരം കലറയിലേക്ക് ഇറക്കി വെച്ചപ്പോൾ പതിനായിരങ്ങളുടെ ഇമകൾ ഈറനണിഞ്ഞു.
ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്തായും സഹോദര മേൽപ്പട്ടക്കാരും വൈദീകരും യാത്രാമൊഴി നൽകി. ഏകദേശം പത്തു മണിയോടെ സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ നിന്നും വിലാപ യാത്ര പുറപ്പെട്ടു. പത്തര യാടെ എസ് സി എസ് ഗ്രൗണ്ടിലെ പ്രത്യേകം തയാറാക്കിയ പന്തലിൽ എത്തി.
താത്ക്കാലിക മദ്ബഹായിലെ അവസാന ഘട്ട ശുശ്രൂഷകൾ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡോ.ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു കബറടക്ക ശുശ്രൂഷകൾ, ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് ധ്യാനപ്രസംഗം നടത്തി. എപ്പിസ്കോപ്പാ പദവിയിലേക്ക് തന്നോടും അഭി.യുയാക്കീം മാർ കുറിലോസ് എപ്പിസ്കോപ്പായോടുമൊപ്പം ഒന്നിച്ച് അഭിഷിക്തനായ അഭി തിരുമേനിയുടെ വിയോഗം സൃഷ്ടിച്ച ശുന്യത വലിയതാണെന്ന് പറഞ്ഞപ്പോൾ അഭി.തിയഡോഷ്യസ് തിരുമേനിയുടെ വാക്കുകൾ സങ്കടക്കടലിലെ ഇരമ്പൽ പോലെ തോന്നി കേൾവിക്കാരുടെ മനസ്സിൽ.
തുടർന്ന് ഭൗതീക ശരീരം കബറിടത്തിൽ എത്തിച്ചു. 11.30 ഓടെ ആയിരത്തോളം കിലോ കുന്തിരിക്കവും മണ്ണുമിട്ട് കബറിലേക്ക് ഇറക്കി വെച്ചപ്പോൾ പരിശുദ്ധ പിതാവേ സമാധാനത്തോടെ പോകുക എന്ന പ്രാർത്ഥന വിശ്വാസികൾ നിരന്തരം ഉരുവിട്ടു കൊണ്ടിരുന്നു. സഹോദരീ സഭകളിലെ ബിഷപ്പുമാരും വൈദികരും കബറടക്ക ശുശ്രൂഷയിൽ പങ്കു ചേർന്നിരുന്നു.
നെടുബം ക്രിസ്തോസ് മാർത്തോമ്മാ ഇടവകാംഗമായ തിരുമേനി ചിറമേൽ കുടുംബത്തിൽ പെട്ട മുളമൂട്ടിൽ ചിറയ ിൽ കണ്ടത്തിൽ പരേതരായ സി.ഐ ഇടിക്കുളയുടേയും ആച്ചിയമ്മയുടേയും പുത്രനായി 1944 ഏപ്രിൽ 26ന് ജന ിച്ചു. 1969 മെയ് 3ന് ശെമ്മാശപട്ടവും ജൂൺ 14-ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. 1989 ഡിസംബർ 9ന് ഗീവർഗീസ് മാർ അത്താനാസിയോസ് എന്ന നാമത്തിൽ എപ്പിസ്കോപ്പാ പദവിയിലേക്ക് അഭിഷിക്തനായി. 2015 ഒക്ടോബർ 2ന് സഫഗൻ മെതാപ്പോലിത്തായായി. സ്ഥാനാരോഹണം ചെയ്തു.
കാനഡായിലെ ടൊറോന്റോ ഇടവകയിലെ മുൻ വികാരി ആയിരുന്നു കാലം ചെയ്ത തിരുമേനി. കേരളത്തിലെ വിവിധ ഇടവകകളിൽ മുംബൈയിലും ചെന്നെയിലും ടൊറോന്റോയിലും വികാരി ആയിരുന്നു. തുടർന്ന് മുംബൈ ന്യൂഡെൽഹി ഭദ്രാസനാധിപനായി. 1993 മുതൽ എട്ടു വർഷത്തോളം കോട്ടയം കൊച്ചി ഭദ്രാസനത്തിന്റെ അധിപൻ ആയിരുന്നു. 2015 ഒക്ടോബർ 2ന് സഫഗൻ മെത്രാപ്പോലീത്തായായി. സി.ഐ ഏബ്രഹാം, പരേതയായ മേഴ്സി എനിവർ സഹോദരങ്ങളാണ്. മികച്ച വാഗ്മിയായ മാർ അത്താനാസിയോസ് കാൽ നൂറ്റാണ്ടോളം മാരാമൺ കൺവൻഷനിലെ പ്രധാന പ്രസംഗകരിൽ ഒരാളായിരുന്നു.
കൺവൻഷന്റെ ചുമതലയുള്ള മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രസിഡന്റായി പ വർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. നോർത്തമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ .... വിയോഗത്തിൽ അനുസ്മരണ സമ്മേളനങ്ങളും പ്രത്യേക പ്രാർത്ഥനകളും ക്രമികരിച്ചിരിന്നു. മാർത്തോമാ സഭയിലെ നോർത്തമേരിക്ക യുറോപ്പ് ഭദ്രാസനാധിപൻ അഭി. ഐസക്ക് മാർ ഫിലക്സിനോസ് കബ റടക്ക ശുശ്രൂഷയിൽ പങ്കെടുക്കുകയുണ്ടായി. മലയാളം വാർത്തയ്ക്ക് വേണ്ടി സീനിയർ കോർഡിനേറ്റർ ജോയി ജോൺ അന്ത്യാഞ്ജലി അർപ്പിച്ചു.
ഫിലദഫിയായിലെ മാർത്തോമ്മാ ഇടവകകൾ ക്രിസ്തോസ് മാർത്തോമ്മാ ചർച്ചിൽ വെള്ളിയാഴ്ച വൈകുന്നേരം കൂടി അക്ഷരങ്ങളെ സ്നേഹിച്ച ഇടയനായ അഭി മാർ അത്തനാസിയോസ് തിരു മേനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഫിലദൽഫിയായിലെ മാർത്തോമ്മാസഭയിലെ വിശ്വാസ സമുഹത്തിന്റെ പ്രതിനിധികൾ പട്ടക്കാർ ഉൾപ്പെടെ പലരും പ്രസംഗിക്കുകയും അഭി തിരുമേനിക്ക് ബാഷ്പാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ക്രിസ്തോസ് ഇടവക വികാരി റവ. അനീഷ് തോമസ് തോമസ് ചടങ്ങിന് നേതൃത്വം ന ൽകി. അഭി അത്തനാസിയോസ് തിരുമേനിയെ കുറിച്ച് ഫിലദഫിയായിലെ യുത്ത് ചാപ്ലയിൻ റവ.ഡെന്നിസ് ഏബ - ഹാം ഒരുക്കിയ ഓർമ്മചാർത്തുകൾ മനോഹരമായിരുന്നു.