മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ മാതാവ് മറിയാമ്മ ഐസക്ക് ഈസ്റ്റര്‍ ദിനത്തില്‍ നൂറാം വയസിലേക്ക് പ്രവേശിക്കുന്നു. മാവേലിക്കര ചെറുകോല്‍ ആറ്റുപുറത്ത് പരേതനായ എ.എം.ഐസക്കിന്റെ സഹധര്‍മ്മിണിയായ മറിയാമ്മ ഐസക്ക് കോഴഞ്ചേരി പ്ലാമ്മൂട്ടില്‍ കാവില്‍ കുടുംബാംഗമാണ്.
മാവേലിക്കര ചെറുകോലില്‍ ഉള്ള ആറ്റുപുറത്ത് ഭവനത്തില്‍ ഇപ്പോള്‍ വിശ്രമജീവിതം നയിച്ചുവരുന്ന പ്രിയ മാതാവ് വിനയമുള്ള ജീവിതശൈലിയുടെയും, മറ്റുള്ളവരെ കരുതുന്നതിലും ഉത്തമ മാതൃകയാണ്. ഏറ്റവും ഇളയ മകനാണ് ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ്. ഐസക്ക് മാത്യു, ഐസക്ക് വര്‍ഗീസ് എന്നിവരാണ് മറ്റു മക്കള്‍.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ജന്മദിനാഘോഷങ്ങള്‍ ഒന്നും പ്രത്യേകം നടത്താതെ ദൈവ കൃപയുടെ തണലില്‍ ഈസ്റ്റര്‍ ഞായറാഴ്‌ച്ച നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് മാവേലിക്കര ചെറുകോല്‍ മാര്‍ത്തോമ്മ ഇടവകാംഗം ആയ മറിയാമ്മ ഐസക്ക്.
നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ എല്ലാ ഇടവകളുടെയും സംഘടനകളുടെയും പേരില്‍ നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഭദ്രാസനാധിപന്റെ മാതാവിന് ആയുസ്സ് ആരോഗ്യങ്ങളും, പ്രാര്‍ത്ഥനയും ജന്മദിനാശംസകളും നേരുന്നതായി ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.