ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ആര്‍.എസ്.എസ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് ഉടന്‍ വേണമെന്നും ഇല്ലെങ്കില്‍ 1992ന് സമാനമായ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കുമെന്നും ആര്‍.എസ്.എസ് സര്‍വകാര്യവാഹ് ഭയ്യാജി ജോഷി പ്രതികരിച്ചു.
ഇനിയും അനന്തമായി കാത്തിരിക്കാനാവില്ല. ദീപാവലിക്ക് മുമ്ബ് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി വ്യക്തമാക്കി. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുമായി ആര്‍.എസ്.എസ് സര്‍വസംഘചാലക് മോഹന്‍ ഭാഗവത് നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരുന്നു ഭയ്യാജിയുടെ പ്രതികരണം. ഇന്ന് രാവിലെയാണ് ആര്‍.എസ്.എസ് മേധാവിയും ബി.ജെ.പി അദ്ധ്യക്ഷനും കൂടിക്കാഴ്‌ച നടത്തിയത്.
എന്നാല്‍ രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ് ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഏത് ബെഞ്ച് എന്ന് വാദം കേള്‍ക്കുമെന്ന് ജനുവരി ആദ്യവാരം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.